വ്യാപാരികളുടെ താൽക്കാലിക പുനരധിവാസം
കോടതി പറഞ്ഞിട്ടും കേൾക്കാതെ കോട്ടയം നഗരസഭ

കോടതി പറഞ്ഞിട്ടും കേൾക്കാതെ കോട്ടയം നഗരസഭ കോട്ടയം കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് മൈതാനത്തെ വ്യാപാരികളുടെ താൽക്കാലിക പുനരധിവാസത്തിൽ തീരുമാനമെടുക്കാതെ നഗരസഭ. ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടി എടുക്കാൻ കോൺഗ്രസ് ഭരണസമിതി തയ്യാറായിട്ടില്ല. പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നതുവരെ വ്യാപാരികൾക്ക് സ്വന്തം ചെലവിൽ തിരുനക്കര ബസ്‌റ്റാൻഡ് മൈതാനത്ത് താൽക്കാലിക ഷെഡ്ഡുകൾ പണിയാമെന്നും നിർമാണം ആരംഭിക്കുന്ന മുറയ്ക്ക് ഷെഡ്ഡുകൾ വ്യാപാരികൾ സ്വന്തം ചെലവിൽ പൊളിച്ചു നീക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ജൂൺ 17നാണ് ഇത് സംബന്ധിച്ച് കോടതി ഉത്തരവ് ഇറങ്ങുന്നത്. തുടർന്ന് നഗരസഭയിൽ വ്യാപാരികൾ വീണ്ടും അപേക്ഷനൽകി. താൽക്കാലിക കടമുറിയുടെ പ്ലാനും നഗരസഭാ സെക്രട്ടറിക്ക് സമർപ്പിച്ചു. മൂന്നു മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലുമാണ് ഷെഡ്ഡ് നിർമിക്കുന്നത്. നിലവിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപവും പഴയ കൽപക സൂപ്പർമാർക്കറ്റ് ഭാഗത്തും ഷെഡ്ഡുകൾ പണിയാമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉത്തരവ് വന്ന് ഒരുമാസം അടുക്കുമ്പാഴും നഗരസഭ തീരുമാനമെടുത്തിട്ടില്ല. 17ന് വീണ്ടും കേസ് അവധിക്ക് വച്ചിട്ടുണ്ട്. നഗരസഭ സ്വീകരിച്ച നടപടികൾ അന്ന് കോടതിയെ അറിയിക്കണം. ഷെഡ് പണിയാൻ സ്ഥലം നിശ്ചയിക്കേണ്ടത് നഗരസഭയാണ്.









0 comments