മന്ത്രം മറന്ന രുദ്രാക്ഷങ്ങളാൽ ഞങ്ങൾ
ഗന്ധർവശിൽപ്പം മെനഞ്ഞെടുത്തൂ;
കൊട്ടാരവാതിലിൽ ഗോപുരം കാക്കുന്ന
ചെട്ടിച്ചികൾക്കതു കാഴ്ചവെച്ചു.
ഇടയന്റെ മക്കളെ,ന്നിലവാതിലിൽ മറ‐
ഞ്ഞൊരുപറ്റം നത്തുകളാക്ഷേപിയ്ക്കെ,
ഗന്ധർവന്മാരും രതിദേവതമാരും
സന്ധ്യാമരത്തിലെപ്പെൺനിലാവും,
ആക്ഷേപഹാസ്യങ്ങൾ കേൾക്കാതിരുന്നീല
പൂക്കൾ പുണർന്ന മലമ്പള്ളയിൽ