കവിത: സമരജീവിതം അമരജീവിതം

രാവുണ്ണി
Published on Aug 09, 2025, 02:33 PM | 1 min read
വി എസിന്...
എന്തിനായങ്ങ് പിറന്നു ഭൂമിയിൽ?
ദുശ്ശാസനക്കെതിർ സമരമാകാൻ
എന്തിനായങ്ങ് കയ്യേറ്റു ചെങ്കൊടി?
കെട്ട കാലങ്ങളെ തച്ചുടയ്‌ക്കാൻ
എന്തിനാണങ്ങ് മർദനമേറ്റത്?
മർദകവാഴ്‌ച തൻ വേരറുക്കാൻ
എന്തിനാണങ്ങ് സഭയിൽ ചെന്നു?
സത്യമുറക്കെ തുറന്നടിക്കാൻ
എന്തിനാണങ്ങ് നായകനായത്?
പിൻനിരക്കാരുടെ വാളാകുവാൻ
എന്തിനാണൊച്ച മുഴക്കിയുച്ചം?
ഒച്ചയില്ലാത്തോരുടൊച്ചയാവാൻ
അസ്‌തമിച്ചിട്ടും സൂര്യനെപ്പോൽ
ഞങ്ങളിലെന്നുമുദിപ്പതെന്തേ?
ശോണപ്രതിപക്ഷമായിരിക്കാൻ
നിത്യവും നീതിക്കു കാവലാവാൻ .









0 comments