'കുഷ്' മയക്കു മരുന്നിൽ പുതിയ ഭീതി; 28 കോടി രൂപയുടെ മാരക ലഹരിയുമായി യുവതി പിടിയിൽ

കൊളംബോ: മാരകമായ പുതിയതരം സിന്തറ്റിക് ലഹരി കടത്താന്‍ ശ്രമിച്ച 21 കാരിയായ ബ്രീട്ടീഷ് യുവതി ശ്രീലങ്കൻ വിമാനത്താവളത്തി പിടിയിലായി. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും അധികം ഭീഷണിയായിരിക്കുന്ന 45 കിലോ ലഹരി വസ്തു കണ്ടെടുത്തു.
വിമാന ജീവനക്കാരിയായിരുന്ന ഷാര്‍ലറ്റ് മേ ലീയാണ് പിടിയിലായത്. 28 കോടി രൂപയോളം വിലവരുന്ന ‘കുഷ്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ലഹരിയാണ്. സിയറ ലിയോണില്‍ ആഴ്ചയിൽ ഏകദേശം 12 യുവാക്കളുടെ എങ്കിലും മരണത്തിന് ഇടയാക്കുന്ന മയക്കു മരുന്ന് മിശ്രിതമാണിത്. ഇതോടെ ഏഷ്യൻ രാജ്യങ്ങളിലേക്കും ഇത്തരം മാരക ലഹരികൾ കടത്തി വിടുന്നതിനെ കുറിച്ചുള്ള ആശങ്ക വർധിക്കയാണ്.
വഞ്ചിക്കപ്പെട്ടതാണെന്നും തന്റെ സ്യൂട് കേസുകളിൽ ആരോ നിറച്ചതാണ് എന്നുമാണ് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളിൽ പിടിയിലായ യുവതി മൊഴി നൽകിയിരിക്കുന്നത്. മനുഷ്യന്റെ അസ്ഥി പൊടിച്ചു ചേർക്കുന്നതായി വിവരിക്കപ്പെടുന്ന ലഹരിയാണ്. കുഷ് എന്നത് പൊതുവെ കഞ്ചാവിന് പറയുന്ന പേരാണെങ്കിലും രാസവസ്തുക്കൾ ചേർത്ത് മാരകമാക്കിയതാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്.
സിയറ ലിയോണിലെ കുഷ് കഞ്ചാവിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. കഞ്ചാവ്, ഫെന്റനൈൽ, ട്രമാഡോൾ, ഫോർമാൽഡിഹൈഡ് തുടങ്ങി രാസ വസ്തുക്കൾ ചേർത്ത് പുകച്ചാണ് നിർമ്മാണം. മനുഷ്യന്റെ അസ്തിയും ചേർക്കുന്നതായി പറയുന്നു എങ്കിലും രസതന്ത്രപരമായി ഇത് ലഹരിയുമായി ചേരുന്നതല്ല എന്നാണ് വിലയിരുത്തൽ. എന്നാൽ ശ്മശാനങ്ങളിൽ നിന്നും അസ്ഥികൾ മോഷണം പോകുന്നതായി വരെ ഇതുമായി ചേർത്ത് പറയപ്പെടുന്നു.

ഈ മാസം ആദ്യത്തിലാണ് ഷാർലറ്റ് മേ ലീ കൊളംബോ വിമാനത്താവളത്തില്‍ പിടിയിലായത്. ലഹരിമരുന്ന് സ്യൂട്ട്കേസുകളില്‍ നിറച്ചാണ് കൊണ്ടുവന്നിരുന്നത്. സിയറ ലിയോണിലെ യുവാക്കളാണ് ഇതിന് അടിമകളാവുന്നത്. മനുഷ്യന്റെ ബോധത്തെ പെട്ടെന്ന് അട്ടിമറിക്കുന്നതിനാൽ വീണും തല പൊട്ടിയും അപകടങ്ങളിലുമാണ് മരണങ്ങൾ അധികവും സംഭവിക്കുന്നത്. നടക്കുമ്പോൾ ഉറങ്ങുക, അപ്രതീക്ഷിതമായി വീഴുക, കഠിനമായ പ്രതലങ്ങളിൽ തല ഇടിക്കുക, വാഹനങ്ങളിൽ അനിയന്ത്രിതമായി സഞ്ചരിക്കുക എന്നിവയും റിപ്പോർട് ചെയ്യപ്പെടുന്നു.
കൊളംബോ വിമാനത്താവളത്തിലെ ഈ തരത്തിലുള്ള ലഹരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിടിച്ചെടുക്കലാണിതെന്നാണ് ശ്രീലങ്കന്‍ കസ്റ്റംസ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ യൂണിറ്റിനെ ഉദ്ദരിച്ചുള്ള വാർത്തകൾ.
തായ് ലാൻന്റിൽ നിന്നാണ് യുവതി എത്തിയത്. അവിടെ ജോലി ചെയ്യവെ 30 ദിവസത്തെ വിസ കാലാവധി തീരാറായതിനാൽ രാജ്യംവിടാന്‍ നിര്‍ബന്ധിതയായി. തായ് വിസയുടെ പുതുക്കലിനായി ശ്രീലങ്കയിലേക്ക് മൂന്ന് മണിക്കൂര്‍ വിമാനയാത്ര നടത്തുകയായിരുന്നു എന്നാണ് ഷാര്‍ലറ്റ് മേ ലീ നൽകിയ വിശദീകരണം. ഇവർ ബാങ്കോക്കിൽ നിന്നും പുറപ്പെട്ട അതേ സമയത്ത് യാത്ര ചെയ്ത് ജോർജിയയിൽ എത്തിയ 18 കാരിയായ യു കെ യുവതി കുഷ് പാക്കറ്റുകളുമായി പിടിയിലായതായി ബി ബി സി റിപ്പോർട് ചെയ്തു.
ഏഴ് വര്‍ഷം മുന്‍പാണ് ഈ ലഹരിവസ്തു ആദ്യമായി പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലിയ സമൂഹിക പ്രശ്‌നമായി മാറിയിരിക്കയാണ്. കുഷിന്റെ വ്യാപനത്തിനെതിരെ കഴിഞ്ഞ വര്‍ഷം സിയറ ലിയോൺ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരുന്നു. സിയറ ലിയോണുമായി കര അതിർത്തികൾ പങ്കിടുന്ന ഗിനിയയിലും ലൈബീരിയയിലും ഈ മരുന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ശ്രീലങ്ക പോലുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കും എത്തുകയാണ്.
പുകയിലയും കഞ്ചാവും അടിസ്ഥാനമാക്കി ന്യോപ്പ്, വൂംഗ എന്നീ പേരുകളിൽ ഇതിന്റെ വകഭേദങ്ങളും പ്രചരിക്കുന്നുണ്ട്. മെഡിക്കൽ മരിജുവാന എന്നാണ് ഇവയെ അമേരിക്കയിൽ അന്വേഷകർ വിശേഷിപ്പിക്കുന്നത്. പാർശ്വഫലങ്ങളിൽ പാരാനോയയും ഭ്രമാത്മകതയും അതീവമായ അക്രമാസക്തതയും ഉൾപ്പെടുന്നു.









0 comments