വിശാഖപട്ടണത്ത് ഗർഭിണിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

വിശാഖപട്ടണം : വിശാഖപട്ടണത്ത് 9 മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. മധുർവാഡ ഏരിയയിൽ തിങ്കൾ രാവിലെയായിരുന്നു സംഭവം. അങ്കാപ്പള്ളി സ്വദേശി അനുഷ (27) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജ്ഞാനേശ്വരാണ് (28) അനുഷയെ കൊലപ്പെടുത്തിയത്. രണ്ടു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. നഗരത്തിൽ ഫാസ്റ്റ്ഫുഡ് ഭക്ഷണശാല നടത്തുകയാണ് ജ്ഞാനേശ്വർ. മധുർവാഡയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.
തിങ്കൾ രാവിലെ ജ്ഞാനേശ്വർ അനുഷയുടെ വീട്ടുകാരെ വിളിച്ച് അനുഷ ബോധരഹിതയായി വീണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി അനുഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചു. ചോദ്യം ചെയ്യലിൽ ജ്ഞാനേശ്വർ കുറ്റം സമ്മതിച്ചു. തിങ്കളാഴ്ച ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും ഇതിനിടെ തുണി കൊണ്ട് അനുഷയുടെ കഴുത്ത് ഞെരിച്ചെന്നും ഇയാൾ സമ്മതിച്ചു. പിഎം പലേം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments