കാപ്പ കേസിലെ പ്രതിയെ പിടികൂടി

താമരശേരി : നിരവധി കേസുകളിലെ പ്രതിയായി കാപ്പ ചുമത്തിയ അമ്പായത്തോട് സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ. അമ്പായത്തോട് അമ്പലക്കുന്ന്മ്മൽ എ കെ ഷഹനാഥ് എന്ന ആഷിക് (35)നെയാണ് താമരശേരി ഇൻസ്‌പെക്ടർ എ സായൂജ് കുമാറിന്റ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
22 കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തി യുവാവിനെ നാടുകടത്തുകയായിരുന്നു. ഒരു വർഷത്തിന് ശേഷം തിരിച്ച് എത്തിപിന്നീട് വീണ്ടും ലഹരി കേസുകളിൽ പ്രതിയാവുകയും ചെയ്‌തത്തോടെ കാപ്പ ചുമത്തുകയുമായിരുന്നു.
അമ്പായത്തോട് റോഡ് സൈഡിൽ യുുവാവിനെ കണ്ടവരിൽ നിന്ന് ലഭിച്ച വിവരത്തിനെ തുടർന്ന് ഇൻസ്‌പെക്ടറും സംഘവും സ്ഥലത്ത് എത്തുകയുംചെയ്‌തു. പൊലീസിനെ കണ്ട് ഓടിയ പ്രതിയെ പിൻന്തുടർന്നാണ് പൊലീസ് പിടികൂടിയത്. താമരശേരി കോടതിയിൽ ഹാജരാക്കി കണ്ണൂർ സെന്റർ ജയിലിലേക്ക് മാറ്റി.









0 comments