തദ്ദേശ തെരഞ്ഞെടുപ്പ്: വിവിധ പിഎസ്‍സി പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13നും നിശ്ചയിച്ച സാഹചര്യത്തിൽ വിവിധ പിഎസ്‍സി പരീക്ഷകൾ മാറ്റിവെച്ചു. ഡിസംബര്‍ 8 മുതല്‍ 12 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 2026 ഫെബ്രുവരി മാസത്തേക്കാണ് മാറ്റിവെച്ചത്. തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്‍സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അഭിമുഖം
സര്‍വ്വകലാശാലകളില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 070/2024) തസ്തികയിലേക്ക് 2025 നവംബര്‍ 12, 13, 14 തീയതികളില്‍ നിശ്ചയിച്ചിരുന്ന അഭിമുഖം നവംബര്‍ 12 തീയതിയില്‍ മാത്രമായി പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഡിസ്ട്രിക്ട് റിസോഴ്സ് സെന്‍റര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പര്‍ 372/2022, 373/2022) തസ്തികയിലേക്ക് 2025 നവംബര്‍ 12, 13, 14 തീയതികളില്‍ പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലിനിക്കല്‍ ഓഡിയോമെട്രീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 035/2024) തസ്തികയിലേക്ക് 2025 നവംബര്‍ 13 ന് രാവിലെ 09.30 നും ഉച്ചയ്ക്ക് 12.00 നും പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍.1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).








0 comments