പിഎസ്‍സി: അഭിമുഖവും ഒഎംആർ പരീക്ഷയും

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖവും ഒഎംആർ പരീക്ഷയും നടത്തുന്നു. കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 59/2024 - ഹിന്ദുനാടാർ, 60/2024- എസ്‍സിസിസി) തസ്തികയിലേക്ക് നവംബർ 19 ന് പിഎസ്‍സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ്
പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ 0495 2371971 എന്ന നമ്പറിൽ ബന്ധപ്പെടണം.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വുഡ്വർക്ക് ടെക്നീഷ്യൻ) (കാറ്റഗറി നമ്പർ 674/2023) തസ്തികയിലേക്ക് നവംബർ 19, 20, 21 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് 2/ഡെമോൺസ്ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ ടൂൾ ആൻഡ് ഡൈ എഞ്ചിനീയറിങ് (കാറ്റഗറി നമ്പർ 242/2023) തസ്തികയിലേക്ക് നവംബർ 19, 20 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഡ്രോയിങ് ആൻഡ് പെയിന്റിങ് (കാറ്റഗറി നമ്പർ 476/2023) തസ്തികയിലേക്ക് നവംബർ 20, 21 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി ജിആർ2എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
പ്രമാണപരിശോധന
ഭക്ഷ്യസുരക്ഷാ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 482/2024) തസ്തികയുടെ സാധ്യതാ പട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 18, 19 തീയതികളിൽ രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിലെ ഇആർ16 വിഭാഗത്തിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ഇആർ 16 വിഭാഗവുമായി ബന്ധപ്പെടണം (0471 2546509).
ഒഎംആർ പരീക്ഷ
മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 614/2024) തസ്തികയിലേക്ക് നവംബർ 18 ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.
ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 018/2025) തസ്തികയിലേക്ക് നവംബർ 20 ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.
തദ്ദേശസ്വയംഭരണം, തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിങ്ങിൽ ഇലക്ട്രിസിറ്റി വർക്കർ (കാറ്റഗറി നമ്പർ 118/2025) തസ്തികയിലേക്ക് നവംബർ 21 ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
അർഹതാ നിർണയ പരീക്ഷ - വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കുള്ള അർഹതാ നിർണയ (എലിജിബിലിറ്റി ടെസ്റ്റ്) (കാറ്റഗറി നമ്പർ 438/2025) പരീക്ഷയുടെ വിജ്ഞാപനം പിഎസ്‍സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അർഹതാ നിർണയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കേരള സംസ്ഥാന ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിലെ താഴ്ന്നവിഭാഗം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴി ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 06/2025) ആകുന്നതിനുള്ള അർഹതാനിർണയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പിഎസ്‍സി വെബ്സൈറ്റിൽ ലഭ്യമാണ്.








0 comments