പിഎസ്‍സി: പൊലീസിൽ സബ് ഇൻസ്പെക്ടർ; റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പൊലീസ് വകുപ്പിൽ വിവിധ കാറ്റഗറികളിലായി സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചു. ജൂൺ 9നാണ് പിഎസ്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
എസ്ഐ ട്രെയിനി (ഓപ്പൺ മാർക്കറ്റ്- 572/2023), എസ്ഐ ട്രെയിനി (മിനിസ്റ്റീരിയൽ- 573/2023), എസ്ഐ ട്രെയിനി (കോൺസ്റ്റബുലറി- 574/2023), എസ്ഐ ട്രെയിനി (ആംഡ് പൊലീസ് ഓപ്പൺ മാർക്കറ്റ്- 575/2023), എസ്ഐ ട്രെയിനി (ആംഡ് പൊലീസ് കോൺസ്റ്റബുലറി- 576/2023) എന്നീ തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രിലിമിനറി, മെയിൻ പരീക്ഷകളും ശാരീരിക ക്ഷമത പരീക്ഷയ്ക്കും ശേഷമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 2023 ഡിസംബർ 29 നാണ് സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് (ട്രെയിനി) വിജ്ഞാപനം പുറത്തിറക്കിയത്.
പ്രാഥമിക പരീക്ഷ 2024 ഏപ്രിലിൽ നടന്നു. തുടർന്ന് 2024 സെപ്തംബറിൽ മെയിൻ പരീക്ഷയും നടന്നു. എല്ലാ വിഭാഗങ്ങളിലുമായി ആകെ 328,930 അപേക്ഷകരുണ്ടായിരുന്നു. മുൻ വർഷങ്ങളേക്കാൾ കൂടുതലായിരുന്നു ഇത്തവണത്തെ അപേക്ഷകർ.









0 comments