എഎസ്ഐ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 22ന്

PSC POLICE.
വെബ് ഡെസ്ക്

Published on Nov 13, 2025, 05:47 PM | 1 min read

തിരുവനന്തപുരം: കേരള പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി) (പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍ 387/2024) തസ്തികയിലേക്ക് അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 22ന് രാവിലെ 5.30 മുതല്‍ തിരുവനന്തപുരം, പേരൂര്‍ക്കട എസ്എപി പരേഡ് മൈതാനത്ത് നടക്കും. കായികക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അന്നേദിവസം പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധനയും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home