അസാപ്പിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ


സ്വന്തം ലേഖകൻ
Published on Jul 06, 2025, 12:00 AM | 1 min read
കണ്ണൂർ: അസാപ് കേരളയുടെ സംസ്ഥാനത്തെ 16 കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അമ്പതോളം ന്യൂജൻ കോഴ്‌സുകളാണ് ഇവിടെയുള്ളത്. വിവിധ വ്യവസായ മേഖലകളുമായി ചേർന്ന് രൂപപ്പെടുത്തിയ അസാപ് കോഴ്‌സുകൾ തൊഴിൽ അന്വേഷകരുടെ തൊഴിൽക്ഷമത വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ തൊഴിൽമേളയും നടത്തുന്നുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ 300-ലധികം പേർക്ക് വിവിധ കമ്പനികളിൽ ജോലി ലഭിച്ചു. കമ്പനികൾ നേരിട്ട് നടത്തുന്ന നിയമനങ്ങളിലേക്കും അസാപ് കേരള അവസരം ഒരുക്കുന്നുണ്ട്.
പ്രധാന കോഴ്സും കേന്ദ്രവും
ഡ്രോൺ പൈലറ്റ് ലൈസൻസ് പരിശീലനം: കാസർകോട്, കഴക്കൂട്ടം ഗെയിം ഡവലപ്മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി വിർച്യുൽ റിയാലിറ്റി കോഴ്സുകൾ: കുന്നംകുളം, കളമശേരി, പാമ്പാടി, കഴക്കൂട്ടം ഇതോടൊപ്പം എയർപോർട്ട് ഓപ്പറേഷൻസ്, ജനറൽ ഡ്യൂട്ടി അസി. ഫിറ്റ്നസ് ട്രെയിനർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, അനിമേഷൻ, ഗെയിം ഡവലപ്‌മെന്റ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നീഷ്യൻ കോഴ്‌സുകളും വിവിധ കേന്ദ്രങ്ങളിലുണ്ട്. കമ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചോ അല്ലെങ്കിൽ ഓൺലൈൻ വഴി www. csp.asap kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിച്ചോ പ്രവേശനം നേടാം. ഫോൺ: 9495999780.
തൊഴിൽ സാധ്യത നിരവധി
അതിവേഗം വികസിക്കുന്ന തൊഴിൽ മേഖലയാണ് ഡ്രോൺ ടെക്നോളജി. ഈ മേഖലയിൽ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം അസാപ്പിന്റെ കാസർകോട്, കഴക്കൂട്ടം സെന്ററുകളിൽ നൽകും.ഡ്രോൺ പറത്താനുള്ള ഡിജിസിഎ ലൈസൻസ് ചുരുങ്ങിയ ദിവസത്തിൽ ഈ കോഴ്‌സിലൂടെ ലഭ്യമാക്കും. ഏരിയൽ ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രാഫി, സിനിമ, വീഡിയോ ജേർണലിസം, നിർമാണം, പ്രതിരോധം, കൃഷി, വന്യജീവി സംരക്ഷണം, 3ഡി മാപ്പിങ്, ഡ്രോൺ സർവേ തുടങ്ങിയ മേഖലകളിൽ വരും വർഷങ്ങളിൽ നാലുലക്ഷം തൊഴിലവസരം ഉണ്ടാകുമെന്നാണ് കണക്ക്. ഡിജിസിഎ അംഗീകൃത പരിശീലനം, അന്താരാഷ്ട്ര നിലവാരമുള്ളപരിശീലകർ, ലൈവ് ഡ്രോൺ പറത്തൽ പരിശീലനം, എല്ലാ മാസവും പ്ലേസ്‌മെന്റ് ഡ്രൈവുകൾ എന്നിവ അസാപ്പിലൂടെ കിട്ടും.
0 comments