വിദ്യാർഥികൾക്ക്‌ വിദേശ പഠന സ്കോളർഷിപ്

college students
avatar
ടോമി വർ​ഗീസ് മണ്ണടി

Published on Sep 24, 2025, 11:05 AM | 1 min read

പട്ടികജാതി, ഡിനോട്ടിഫൈഡ് ട്രൈബ്സ് (DNTs), ഭൂരഹിതരായ കർഷകത്തൊഴിലാളികൾ, പരമ്പരാഗത കരകൗശലത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർഥികളെ വിദേശത്ത് മാസ്റ്റേഴ്സ്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക്‌ പ്രാപ്തമാക്കുന്ന സംരംഭമാണ്‌ നാഷണൽ ഓവർസീസ്‌ സ്‌കോളർഷിപ്. ഇപ്പോൾ അപേക്ഷിക്കേണ്ട സമയമാണ്‌.


യോഗ്യത


•​ സയൻസ്, ടെക്നോളജി, എൻജിനിയറിങ്‌, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ്, ആരോഗ്യ -ജീവശാസ്ത്രം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലാണ്‌ സ്‌കോളർഷിപ്പ്‌. 2025 ഏപ്രിൽ ഒന്നിന് 35 വയസിൽ താഴെയായിരിക്കണം.

​• യോഗ്യതാ പരീക്ഷയിൽ (മാസ്റ്റേഴ്സിന് ബിരുദവും, പിഎച്ച്ഡിക്ക് ബിരുദാനന്തര ബിരുദവും) കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.

• മൊത്തം കുടുംബ വരുമാനം പ്രതിവർഷം 8 ലക്ഷത്തിൽ താഴെയായിരിക്കണം.

• QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്‌ അനുസരിച്ച്, മികച്ച 500 റാങ്കിനുള്ളിൽ വരുന്ന വിദേശ സ്ഥാപനങ്ങൾ/സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് സാധുവായ അഡ്മിഷൻ ഓഫർ ഉണ്ടായിരിക്കണം. ഇതിനകം വിദേശത്ത് പഠിക്കുന്നവരോ മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവരോ ഈ സ്കോളർഷിപ്പിന്‌ അർഹരല്ല.


ആനുകൂല്യങ്ങൾ


• ട്യൂഷൻ ഫീസ്: പൂർണമായും സ്കോളർഷിപ്പ് പരിധിയിൽ വരും.

• പ്രതിവർഷ മെയിന്റനൻസ് അലവൻസ്: 15,400 ഡോളർ (യുഎസ്എ./മറ്റ് രാജ്യങ്ങൾ) അല്ലെങ്കിൽ 9900 ഡോളർ (യുകെ).

• കണ്ടിൻജൻസി അലവൻസ്: പുസ്തകങ്ങൾ, ലാപ്ടോപ്, കോൺഫറൻസുകൾ എന്നിവയ്ക്കായി 1500 ഡോളർ അല്ലെങ്കിൽ 1100 ഡോളർ.

• യാത്ര: വിമാനത്തിൽ പോയി വരാനുള്ള ഇക്കോണമി ക്ലാസ് യാത്രാക്കൂലി.

• മറ്റ് ചെലവുകൾ: വിസ ഫീസും മെഡിക്കൽ ഇൻഷുറൻസും.

• പഠന കാലയളവ്: മാസ്റ്റേഴ്സിന് 3 വർഷംവരെയും പിഎച്ച്ഡിക്ക് 4 വർഷം വരെയും.


പ്രധാന തീയതികൾ


• അവസാന തീയതി: ഒക്ടോബർ 24

• അപേക്ഷ തിരുത്താനുള്ള സമയം: ഒക്ടോബർ 26 മുതൽ 29 വരെ

​അപേക്ഷ

​• അപേക്ഷകൾ ഓൺലൈൻ വഴി മാത്രമാണ് സ്വീകരിക്കുന്നത്.

• രജിസ്റ്റർ ചെയ്യുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും NOS ആപ്ലിക്കേഷൻ പോർട്ടലിന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.

• രേഖകൾ പിഡിഎഫ്‌ ഫോർമാറ്റിൽ (പരമാവധി 3MB) അപ്‌ലോഡ് ചെയ്യുക. വിവരങ്ങൾക്ക്‌: www. nosmsje.gov.in, ഹെൽപ്‌ലൈൻ: 011 23384023



deshabhimani section

Related News

View More
0 comments
Sort by

Home