6 മാസ
ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്
കോഴ്സും

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: 31 യുജി, പിജി പ്രോഗ്രാം

Sree Narayana Guru Open University
avatar
പ്രൊഫ.കെ പി ജയരാജൻ

Published on Jul 09, 2025, 09:51 AM | 2 min read

വിദൂര പഠനത്തിനുള്ള സംസ്ഥാനത്തെ ഓപ്പൺ സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തര തലത്തിലായി ന്യൂജെൻ ഉൾപ്പെടെ 31 പഠന പ്രോഗ്രാമുകൾ ഉണ്ട്. മൂന്ന് സർട്ടിഫിക്കറ്റ് കോഴ്സുകൾ വേറെയും. നാലു വർഷ ബിരുദ ഘടനക്ക് യുജിസി അഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി കൂടിയാണിത്


. 4 വർഷ യുജി പ്രോഗ്രാമുകൾ (എഫ് വൈയുജിപി)


ബിഎ (ഇംഗ്ലീഷ്, മലയാളം, ചരിത്രം, സോഷ്യോളജി), ബികോം, ബിബിഎ: ഹയർസെക്കൻഡറി/ തത്തുല്യം റഗുലർ/ ഓപ്പൺ സംവിധാനത്തിൽ പാസായവർക്ക് അപേക്ഷിക്കാം. എട്ട് സെമസ്റ്ററുണ്ട്‌. മൂന്നുവർഷം കഴിഞ്ഞ് ക്രെഡിറ്റുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എക്സിറ്റ് ഓപ്ഷനും ഉണ്ട്. ഇവർക്ക് പഠിച്ച വിഷയത്തിൽ ബിരുദവും നാലുവർഷക്കാർക്ക് ഓണേഴ്സ് ബിരുദവും ലഭിക്കും.


മൂന്നുവർഷ യുജി
പ്രോഗ്രാമുകൾ


ബിഎ (അറബിക്, ഹിന്ദി, സംസ്‌കൃതം, ഇക്കണോമിക്‌സ്‌, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, നാനോ എന്റർപ്രണർഷിപ്പ്, അഫ്സൽ- ഉൽ- ഉലമ), ബിഎസ്‌സി ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, ബിസിഎ: ആറു സെമസ്റ്ററുകളുണ്ട്‌. പ്രവേശന യോഗ്യത നാലുവർഷ യുജി പ്രോഗ്രാമിന്‌ തുല്യം.


രണ്ടുവർഷ പിജി
പ്രോഗ്രാമുകൾ


എംഎ (ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ചരിത്രം, ഇക്കണോമിക്‌സ്‌, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ), എംകോം: നാലു സെമസ്റ്ററുകളുണ്ട്‌. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എംബിഎ, എംസിഎ പ്രോഗ്രാമുകൾക്കുള്ള വിജ്ഞാപനം പിന്നാലെ ഉണ്ടാകും. സൈബർ സെക്യൂരിറ്റി, അപ്ലൈഡ് മെഷിൻ ലേണിങ്, കമ്യൂണിക്കേഷൻ സ്‌കിൽസ് ആൻഡ് ഫൗണ്ടേഷൻ കോഴ്സ് ഫോർ ഐഇഎൽടിഎസ് ആൻഡ് ഒഇടി എന്നീ ആറുമാസ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്.


മറ്റു വിവരങ്ങൾ


യുജിസിയുടെ ഡ്യുവൽ ഡിഗ്രി സമ്പ്രദായമനുസരിച്ച് മറ്റു സർവകലാശാലകളിൽ റഗുലർ ആയി പഠിക്കുന്നവർക്കും സമാന്തരമായി ഇവിടെ യുജി/ പിജി കോഴ്സുകളിൽ പ്രവേശിക്കാം. സംസ്ഥാനത്ത് സർവകലാശാലയുടെ അഞ്ച്‌ പ്രാദേശിക കേന്ദ്രങ്ങളും 23 ലേണേഴ്സ് സർപ്പോർട്ട് സെന്ററുകളും ഉണ്ട്. പ്രവേശന സമയത്ത് ആദ്യ സെമസ്റ്റർ ഫീസ്‌ ഉൾപ്പെടെ ബിഎ/ ബികോം (4530 രൂപ), ബിബിഎ (5330 രൂപ), ബിസിഎ (6330 രൂപ), ബിഎസ്‌സി ഡാറ്റ സയൻസ് (9570 രൂപ), എംഎ/ എംകോം (5270 രൂപ). സെപ്തംബർ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.sgou.ac.in ഫോൺ: 9188909902, 9188909903, പ്രാദേശിക കേന്ദ്രങ്ങൾ തലശേരി (9188922089), കോഴിക്കോട് (9188922088), പട്ടാമ്പി (9188922087), തൃപ്പൂണിത്തുറ (9188922086), കൊല്ലം (9188909901).



deshabhimani section

Related News

View More
0 comments
Sort by

Home