സ്കോൾ-കേരള പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷന്‍ നാളെമുതല്‍

plusone students
വെബ് ഡെസ്ക്

Published on Jul 24, 2025, 09:32 AM | 1 min read

തിരുവനന്തപുരം : സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളിൽ 2025- 27 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് 3) എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയിൽ ഉപരിപഠന യോഗ്യതയോ അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്‌സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ഓൺലൈൻ രജിസ്‌ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും.


പിഴ കൂടാതെ ആഗസ്ത് 16 വരെയും 60 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് വെബ്സൈറ്റ് : www.scolekerala.org. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ അയയ്ക്കണം. ജില്ലാകേന്ദ്രങ്ങളുടെ മേൽ വിലാസം സ്കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. സംസ്ഥാന ഓഫീസിൽ അപേക്ഷ സ്വീകരിക്കില്ല. വിവരങ്ങൾക്ക് ഫോൺ: 2342950, 2342271, 2342369.



deshabhimani section

Related News

View More
0 comments
Sort by

Home