റിഹാബിലിറ്റേഷൻ പഠനം; അപേക്ഷ 13 വരെ

പി കെ അന്വര് മുട്ടാഞ്ചേരി
Published on May 21, 2025, 02:30 PM | 2 min read
വിവിധ റിഹാബിലിറ്റേഷൻ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയ്‌ക്ക് (- CET 2025) അപേക്ഷിക്കേണ്ട സമയമാണിത്. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് ഇൻസ്റ്റിറ്റ്യൂട്ടുകളാണുള്ളത്. ജൂൺ 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
സ്ഥാപനങ്ങൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൻസ് വിത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് ചെന്നൈ (www.niepmd.tn.nic.in), സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ റീഹാബിലിറ്റേഷൻ ട്രെയിനിങ് & റിസർച് കട്ടക്ക് (svnirtar.nic.in), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ്, കൊൽക്കത്ത (niohkol.nic.in), പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൻസ് വിത് ഫിസിക്കൽ ഡിസെബിലിറ്റീസ് ന്യൂഡൽഹി (pdunippd.in ), കോമ്പസിറ്റ് റീജണൽ സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷൻ & എംപവർമെന്റ് ഓഫ് പേഴ്സൻസ് വിത് ഫിസിക്കൽ ഡിസെബിലിറ്റീസ് ഗുവാഹത്തി (crcguwahati.in)
പ്രോഗ്രാമുകൾ
വിവിധ സ്ഥാപനങ്ങളിലായി ബിപിടി (ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി), ബിഒടി (ബാച്ചിലർ ഓഫ് ഒക്യുപേഷനൽ തെറാപ്പി), ബിപിഒ (ബാച്ചിലർ ഇൻ പ്രോസ്തെറ്റിക്സ് & ഓർതോട്ടിക്സ്), ബിഎഎസ്എൽപി (ബാച്ചിലർ ഇൻ ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജി) എന്നീ പ്രോഗ്രാമുകൾ പഠിക്കാം. നാല് വർഷ പ്രോഗ്രാമുകളാണ്. ആറ് മാസം ഇന്റേൺഷിപ്പും. എന്നാൽ ബിഎഎസ്എൽപി പ്രോഗ്രാം ഒരു വർഷ ഇന്റേൺഷിപ്പ് അടക്കം നാല് വർഷമാണ്.
യോഗ്യത
ഉയർന്ന പ്രായപരിധിയില്ല. 50 ശതമാനം മാർക്കോടെയുള്ള സയൻസ് പ്ലസ് ടു ആണ് യോഗ്യത. പട്ടിക വിഭാഗക്കാർക്ക് 40 ശതമാനവും ഭിന്നശേഷിക്കാർക്ക് 45 ശതമാനവും മാർക്ക് മതി. ഇത്തവണ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. ബിപിടി, ബിഒടി പ്രോഗ്രാമുകൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം. ബിപിഒ പ്രോഗ്രാമിന് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടൊപ്പം മാത്തമാറ്റിക്സ് / ബയോളജി പഠിച്ചാൽ മതി. ബിഎഎസ്എൽപി പ്രോഗ്രാമിന് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടൊപ്പം ബയോളജി/ മാത്തമാറ്റിക്സ് /കംപ്യൂട്ടർ സയൻസ് /സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്ട്രോണിക്സ് /സൈക്കോളജി പഠിച്ചവർക്ക് അപേക്ഷിക്കാം.
പരീക്ഷ ജൂൺ 22ന്
ജൂൺ 22നാണ് പൊതു പ്രവേശന പരീക്ഷ. തിരുവനന്തപുരവും കോഴിക്കോടുമടക്കം 32 പരീക്ഷാ കേന്ദ്രമുണ്ട്. ജൂലൈ രണ്ടിന് ഫലമറിയാം. ജനറൽ എബിലിറ്റി & ജനറൽ നോളജ് (10 മാർക്ക്), ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് (30 മാർക്ക് വീതം) വിഷയങ്ങളിലായി 100 ഒബ്ജക്റ്റീവ് രീതിയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കില്ല. പ്രവേശനത്തിനായി അലോട്ട്മെന്റ് പ്രക്രിയയിൽ രജിസ്റ്റർ ചെയ്ത് താൽപ്പര്യമുള്ള ഓപ്ഷനുകൾ നൽകണം. വിവരങ്ങൾക്ക്: admission.svnirtar.nic.in, svnirtar.nic.in









0 comments