ഫിസിക്കല്‍ എജ്യുക്കേഷനില്‍ പിജി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം : ടൈംസ് ഹയർ എജ്യുക്കേഷൻറെ 2025ലെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ സ്പോർട്സ് മേഖലയിലെ ഉന്നത പഠന കേന്ദ്രങ്ങളുടെ പട്ടികയിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഫിസിക്കൽ എജ്യുക്കേഷൻ പിജി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.
സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്പോർട്സ് സയൻസസ് നടത്തുന്ന മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്പോർടസ് പ്രോഗ്രാമിൽ പ്രവേശന പരീക്ഷയുടെയും കായിക മികവിന് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പഠനം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പ്ലേസ്മെൻറ് അവസരം, ഡബിൾ സ്പെഷ്യലൈസേഷൻ തുടങ്ങിയവ പ്രോഗ്രാമിൻറെ പ്രത്യേകതകളാണ്.
cat.mgu.ac.in വഴി അപേക്ഷ സമർപ്പിക്കാം. ഫോൺ9567424302, 8943118266, 0481 2733377. ഇമെയിൽ[email protected].









0 comments