സയൻസ് വിദ്യാർഥികളല്ലാത്തവർക്കും ഇനി പൈലറ്റാകാം

ന്യൂഡൽഹി: രാജ്യത്ത് പൈലറ്റ് ആകാനുള്ള മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വ്യോമയാന മന്ത്രലയത്തിന് മുന്നിലുള്ള പുതിയ നിർദേശമനുസരിച്ച് ഇനി പ്ലസ്ടുവിന് ആർട്‌സ്, കൊമേഴ്‌സ് വിഷയങ്ങൾ പഠിച്ചവർക്കും പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കാം.
ഇതുവരെ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് എടുക്കണമെങ്കിൽ പന്ത്രണ്ടാം ക്ലാസിൽ സയൻസ് പഠിക്കേണ്ടതുണ്ട്. ഫിസിക്സ്, മാത്തമാറ്റിക്‌സ് വിഷയങ്ങൾ നിർബന്ധമായി പഠിച്ചിരിക്കണമെന്ന 1990 മുതലുള്ള മാർഗനിർദേശത്തിനാണ് ഡിജിസിഎ മാറ്റം കൊണ്ടുവരുന്നത്. വ്യോമയാന മന്ത്രാലയം അനുമതി നൽകിയാൽ പൈലറ്റാകാൻ കൊതിക്കുന്ന നിരവധി പേരുടെ സ്വപ്നങ്ങൾക്ക് ഈ മാറ്റം ചിറകേകും. പരീശീലനം നൽകുന്ന സ്ഥാപനങ്ങൾക്ക് റാങ്കിങ് ഏർപ്പെടുത്താനും ഡിജിസിഎ ആലോചിക്കുന്നുണ്ട്. മെഡിക്കൽ ഫിറ്റ്‌നസ് മാനദണ്ഡങ്ങളിൽ മാറ്റങ്ങളില്ല.
പൈലറ്റാകാൻ വേണ്ട മറ്റ് മാനദണ്ഡങ്ങൾ
ഡിജിസിഎ അംഗീകൃത മെഡിക്കൽ എക്‌സാമിനറിൽ നിന്ന് ക്ലാസ് 1 മെഡിക്കൽ സർട്ടിഫിക്കറ്റ്
ഡിജിസിഎ അംഗീകൃത ട്രെയിനിങ് സ്ഥാപനത്തിൽ എൻ റോൾ ചെയ്തിരിക്കണം.
നാവിഗേഷൻ, നിയന്ത്രണങ്ങൾ, ഫ്‌ളൈറ്റ് പ്ലാനിങ് തുടങ്ങിയ വിഷയങ്ങളിൽ തിയററ്റിക്കൽ ട്രെയിനിങ് നേടിയിരിക്കണം
200 മണിക്കൂർ പറക്കൽ പരിശീലനവും നടത്തിയിരിക്കണം.









0 comments