നീറ്റ് യുജി കൗൺസലിങ് രജിസ്‌ട്രേഷൻ 3വരെ നീട്ടി

തിരുവനന്തപുരം : നീറ്റ് യുജി 2025 ആദ്യ റൗണ്ട് ദേശീയ കൗൺസലിങ് രജിസ്‌ട്രേഷൻ ആഗസ്‌റ്റ് 3 പകൽ ഒന്നുവരെ നീട്ടിയതായി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി അറിയിച്ചു. രാത്രി 11.59 വരെ ചോയിസ് ഫില്ലിങ് നടത്താം. ആറിന് ആദ്യ റൗണ്ട് ഫലം പ്രസിദ്ധീകരിക്കും. 7 മുതൽ 11 വരെ അതാത് കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. വിവരങ്ങൾക്ക്:https://mcc.nic.in









0 comments