എംജി ഓണേഴ്‌സ് ബിരുദം: പുതിയതായി അപേക്ഷിക്കാം

mg university
വെബ് ഡെസ്ക്

Published on Jun 28, 2025, 08:38 AM | 2 min read

കോട്ടയം : എംജി സർവകലാശാലയിലെ കോളേജുകളിൽ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ജൂലൈ ഒന്നു മുതൽ മൂന്നു വരെ ഓൺലൈനിൽ (cap.mgu.ac.in) പുതിയതായി രജിസ്റ്റർ ചെയ്യാം. നേരത്തെ അപേക്ഷിച്ചവർക്ക് ഓപ്ഷനുകൾ മാറ്റാനും ഈ സമയപരിധിയിൽ അവസരമുണ്ട്.


നിലവിൽ സ്ഥിരപ്രവേശനം എടുത്തവരും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവരും അലോട്ട്‌മെന്റ് റദ്ദായിപ്പോയവരും ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും പുതിയ ഓപ്ഷൻ നൽകാം. ഒന്നുമുതൽ മൂന്നുവരെ അലോട്ട്‌മെന്റുകൾക്കായി രജിസ്റ്റർ ചെയ്ത ഓപ്ഷനുകൾ തുടർ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. ഇങ്ങനെ പരിഗണിക്കപ്പെടാൻ, നിലവിൽ അപേക്ഷിച്ചവർ പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യണം.


മറ്റ് സർവകലാശാല വാർത്തകൾ


മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു


കോളേജുകളിൽ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് അലോട്ട്‌മെന്റുകളിൽ താൽക്കാലിക പ്രവേശനം എടുത്തവരും മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവരും 30ന് വൈകിട്ട്‌ നാലിനു മുമ്പ്‌ സ്ഥിരപ്രവേശനം നേടണം. ഒന്നാം ഓപ്ഷൻ ഒഴികെയുള്ള ഓപ്ഷനുകളിൽ പ്രവേശനം ലഭിച്ച എസ്‌സി, എസ്ടി വിഭാഗക്കാർക്ക് ഈ വിഭാഗത്തിനുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് വരുന്നതുവരെ താൽക്കാലിക പ്രവേശനത്തിൽ തുടരാം.


വൈവ വോസി


നാലാം സെമസ്റ്റർ എംഎ (സിഎസ്എസ്–--2023 അഡ്മിഷൻ റെഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) മദ്ദളം പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രൊജക്ട്‌, കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ ജൂലൈ 10, 11 തീയതികളിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.


പരീക്ഷാ ഫലം


നാലാം സെമസ്റ്റർ ഇന്റ്‌ഗ്രേറ്റഡ് മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡ്യൂവൽ ഡിഗ്രി മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ ഐഎംസിഎ (2022 അഡ്മിഷൻ റെഗുലർ, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), നാലാം സെമസ്റ്റർ ഡിഡിഎംസിഎ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 11 വരെ ഓൺലൈനിൽ അപേക്ഷിക്കാം.


നാലാം സെമസ്റ്റർ എൽഎൽഎം ബ്രാഞ്ച് ഒന്ന്‌ കൊമേഴ്‌സ്യൽ ലോ, ബ്രാഞ്ച് രണ്ട്‌ ക്രിമിനൽ ലോ, ബ്രാഞ്ച് മൂന്ന്‌ മാരിടൈം ലോ (2022 അഡ്മിഷൻ റെഗുലർ), ബ്രാഞ്ച് ഒന്ന്‌ കൊമേഴ്‌സ്യൽ ലോ, ബ്രാഞ്ച് രണ്ട്‌ ക്രിമിനൽ ലോ (2021 അഡ്മിഷൻ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ് മാർച്ച് 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 14 വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.


പരീക്ഷാ കേന്ദ്രം അനുവദിച്ചു


30ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നും രണ്ടും സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം (2024 അഡ്മിഷൻ റെഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് കേന്ദ്രങ്ങൾ അനുവദിച്ച ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ഹാൾ ടിക്കറ്റുകൾ വാങ്ങാം.



deshabhimani section

Related News

View More
0 comments
Sort by

Home