സ്പോർട്സ് മേഖലയിൽ നിരവധി പഠനാവസരം

പി കെ അന്വര് മുട്ടാഞ്ചേരി
Published on Jun 12, 2025, 08:49 AM | 2 min read
സ്പോർട്സ് രംഗത്ത് വൈദഗ്ധ്യം നേടാനും സ്പോർട്സുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ മികച്ച കരിയറുകളിലെത്താനും സഹായിക്കുന്ന നിരവധി പ്രോഗ്രാമുകൾ ലഭ്യമാണ്. ഇത്തരം പ്രോഗ്രാമുകൾ നൽകുന്ന പ്രധാന സ്ഥാപനങ്ങളും പ്രോഗ്രാമുകളും
പഠനം കേരളത്തിൽ
കലിക്കറ്റ് സർവകലാശാല
സർവകലാശാല ക്യാമ്പസിലുള്ള സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴിക്കോട്, സെന്റർ ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ ചക്കിട്ടപ്പാറ കോഴിക്കോട്. കോഴ്സുകൾ: ഇന്റഗ്രേറ്റഡ് ബിപിഎഡ്, ബിപിഎഡ്, എംപിഎഡ്, എംഎസ്‌സി യോഗ
ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട (ഓട്ടോണോമസ്): ഇന്റഗ്രേറ്റഡ് ബിപിഎഡ്.
എംജി സർവകലാശാല
സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ്:-- എംപിഇഎസ്. പിഎച്ച്ഡി പ്രോഗ്രാമിനും അവസരമുണ്ട്. സെന്റ് ജോസഫ്സ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, മൂലമറ്റം: ബിപിഇഎസ്, ബിപിഎഡ്, എംപിഎഡ്.
കേരള സർവകലാശാല
എൽഎൻസിപിഇ കാര്യവട്ടം: ബിപിഎഡ് (4 വർഷം). എംപിഇഎസ് (2 വർഷം), പിഎച്ച്ഡി ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ. ജൂൺ 19 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www. lncpe.ac.in
ശ്രീ ശങ്കരാചാര്യ സംസ്കൃത
സർവകലാശാല
എംപിഇഎസ്
കണ്ണൂർ സർവകലാശാല
സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ്: എംപിഇഎസ്, ബിപിഎഡ്, പിഎച്ച്ഡി പിജി ഡിപ്ലോമ ഇൻ യോഗ, ഡിപ്ലോമ ഇൻ കളരിപ്പയറ്റ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ്.
നാഷണൽ സ്പോർട്സ്
യൂണിവേഴ്സിറ്റി
ഇംഫാൽ
ബിരുദ പ്രോഗ്രാമുകൾ
ബിഎസ്‌സി സ്പോർട്സ് കോച്ചിങ്- നാലുവർഷം (ആർച്ചറി, ഷൂട്ടിങ്, അത്‌ലറ്റിക്സ്, ബോക്സിങ്, സ്വിമ്മിങ്, ഫുട്ബോൾ, ബാഡ്മിന്റൺ, വെയിറ്റ് ലിഫ്റ്റിങ്). യോഗ്യത: പ്ലസ് ടു
ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് (ബിപിഇഎസ്- മൂന്നുവർഷം). യോഗ്യത: പ്ലസ് ടു
മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ
എംഎസ്‌സി ഇൻ സ്പോർട്സ് കോച്ചിങ്: രണ്ടുവർഷം
എംഎ ഇൻ സ്പോർട്സ് സൈക്കോളജി: -രണ്ട് വർഷം. മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് (എംപിഇഎസ് - 2 വർഷം). എംഎസ്‌സി ഇൻ അപ്ലൈഡ് സ്പോർട്സ് ന്യൂട്രീഷൻ (രണ്ട് വർഷം). ജൂൺ 25 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.nsu. ac.in
എൽഎൻഐപി ഇ
ഗ്വാളിയർ, ഗുവാഹത്തി
ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബിപിഎഡ് )- 4 വർഷം. യോഗ്യത: പ്ലസ് ടു. പ്രവേശനം സിയുഇടി യുജി വഴിയാണ്. ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിങ്.- ഒരു വർഷം. യോഗ്യത: പ്ലസ് ടു, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 2 വർഷം. പ്രവേശനം സിയുഇടി പിജി വഴി.
എംഎ ഇൻ യോഗ, എംഎസ്‌സി സ്പോർട്സ് സയൻസസ്, മാസ്റ്റർ ഓഫ് സ്പോർട്സ് മാനേജ്മെന്റ്, എംഎ സ്പോർട്സ് ജേർണലിസം -രണ്ടുവർഷം, പിജി ഡിപ്ലോമ (സ്പോർട്സ് കോച്ചിങ്, ഫിറ്റ്നസ് മാനേജ്മെന്റ്, സ്ട്രെംഗ്ത് & സ്പോർട്സ് കണ്ടീഷനിങ്, യോഗ എഡ്യൂക്കേഷൻ)- ഒരു വർഷം. ജൂൺ 20നകം വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. വിവരങ്ങൾക്ക്: www.lnipe.edu.in
പിജി ഡിപ്ലോമ ഇൻ സ്പോർട്സ് ഇവന്റ് മാനേജ്മെന്റ് (ഓപ്പൺ & ഡിസ്റ്റൻസ് ലേർണിങ് കോഴ്സ്) - ഒരു വർഷം. ഒരു വർഷം ദൈർഘ്യമുള്ള വിവിധ ഓപ്പൺ ഡിസ്റ്റൻസ് ലേർണിങ് ഡിപ്ലോമ കോഴ്സുകളുമുണ്ട്. ജൂലൈ ഒന്നുമുതൽ അപേക്ഷിക്കാം.









0 comments