ഒപ്പമുണ്ട്‌
 സർക്കാർ: സ്‌കോളർഷിപ്പോടെ പഠിക്കാം

scholarship
വെബ് ഡെസ്ക്

Published on Sep 17, 2025, 09:38 AM | 2 min read

പഠന കാലയളവിൽ ലഭിക്കുന്ന സ്‌കോളഷിപ്പുകൾ വിദ്യാർഥികൾക്ക് സാമ്പത്തിക പിന്തുണ മാത്രമല്ല അഭിമാനം കൂടിയാണ്. വ്യത്യസ്ത സ്‌കോളർഷിപ്പുകൾ വിവിധതലങ്ങളിൽ കാത്തുനിൽക്കുന്നു. ഇവയ്ക്കുള്ള യോഗ്യതയും മറ്റു മാനദണ്ഡങ്ങളും വിദ്യാർഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കണം. കേരളത്തിൽ ജില്ല, സംസ്ഥാന തലത്തിൽ ലഭ്യമാകുന്ന ചില സ്‌കോളർഷിപ്പുകളെപ്പറ്റി: ​


ഡിസ്ട്രിക്-ട് മെറിറ്റ്


കേരള സിലബസിൽ എസ്എസ്എൽസി എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി വിജയിച്ചവർക്ക് ഹയർ സെക്കൻഡറി/ തത്തുല്യം പഠന കാലയളവിൽ അപേക്ഷിക്കാവുന്ന സ്‌കോളർഷിപ്പാണ് ഇത്. തുക 1250 രൂപ. വിവരങ്ങൾക്ക്: www.dcescholarship. kerala. gov.in ​​


സ്റ്റേറ്റ് മെറിറ്റ്


സംസ്ഥാനത്തെ കോളേജുകളിൽ ഹ്യുമാനിറ്റീസ്/സയൻസ്/ കൊമേഴ്സ്/ഭാഷ വിഷയങ്ങൾ ബിരുദ, ബിരുദാനന്തര തലത്തിൽ പഠിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്. രക്ഷിതാക്കളുടെ വാർഷികവരുമാനം ഒരുലക്ഷം രൂപ കവിയരുത്. ഹയർ സെക്കൻഡറി മാർക്ക് മാനദണ്ഡം. സ്കോളർഷിപ് തുക ഡിഗ്രി 1250 രൂപ. പിജി 1500 രൂപ. വിവരങ്ങൾക്ക്: www.dcescholarship. kerala.gov.in ​​


നാഷണൽ മീൻസ് കം മെറിറ്റ്


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങളിലെ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പാണ്‌ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (NMMS). യോഗ്യതാനിർണയ പരീക്ഷയുണ്ട്‌. രക്ഷിതാക്കളുടെ വാർഷികവരുമാനം ഒന്നരലക്ഷം രൂപയിൽ താഴെയായിരിക്കണം. പരീക്ഷ നവംബർ–-ഡിസംബറിൽ പ്രതീക്ഷിക്കാം. സ്കോളർഷിപ് തുക 12,000 രൂപ. വിവരങ്ങൾക്ക്: www. education.gov.in, scert.kerala.gov.in ​


സുവർണ ജൂബിലി മെറിറ്റ്


കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെയും സർവകലാശാലകളിലെ പഠനവകുപ്പുകളിലെയും ഡിഗ്രി, പിജി ഒന്നാംവർഷക്കാർക്ക് അവസരം. അപേക്ഷകർ സാമ്പത്തിക പിന്നാക്കവിഭാഗത്തിലുള്ളവരായിരിക്കണം. സ്കോളർഷിപ് തുക 10,000 രൂപ. വിവരങ്ങൾക്ക്: www.dcescholarship. kerala.gov.in


ഹയർ എഡ്യുക്കേഷൻ
കൗൺസിൽ


ഹയർ സെക്കൻഡറി/ തത്തുല്യം മാർക്കിന്റെ മികവിൽ സംസ്ഥാനത്തെ കോളേജുകളിൽ ആർട്സ്/സയൻസ്/ കൊമേഴ്സ് കോഴ്സുകൾ പഠിക്കുന്നവർക്ക് കേരള സർക്കാർ നൽകുന്ന സ്കോളർഷിപ്. തുക 12,000 മുതൽ 24,000 രൂപവരെ ഡിഗ്രിക്കാർക്ക്. 40,000 മുതൽ 60,000 രൂപവരെ പിജിക്കാർക്ക്‌. വിവരങ്ങൾക്ക്: www.collia gatedu.kerala.gov.in ​


പ്രീമെട്രിക്


സെക്കൻഡറിതലത്തിൽ പിന്നാക്ക/ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഒന്പത്, പത്ത് ക്ലാസിലെ വിദ്യാർഥികൾക്കുള്ളത്. പൊതുവിദ്യാലയങ്ങളോടൊപ്പം സർക്കാർ അംഗീകാരമുള്ള സിബിഎസ്‌ഇ/ഐസിഎസ്‌ഇ സ്കൂളുകളിൽ പഠിക്കുന്നവർക്കും അർഹതയുണ്ട്. രക്ഷിതാക്കളുടെ വാർഷികവരുമാനം രണ്ടരലക്ഷം രൂപയിൽ കവിയരുത്. പെൺകുട്ടികൾക്ക് 30 ശതമാനം മാറ്റിവച്ചിട്ടുണ്ട്. തുക 1000 മുതൽ 6000 വരെ ക്ലാസ്‌/ ഹോസ്റ്റൽ താമസം അനുസരിച്ച്. വിവരങ്ങൾക്ക്: www.education. kerala.gov.in


പോസ്റ്റ് മെട്രിക്


ഹയർ സെക്കൻഡറി/ കോളേജ് കോഴ്സുകളിലെ പഠനത്തിൽ മികവ്‌ കാട്ടുന്ന പിന്നാക്ക/ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷികവരുമാനം രണ്ടരലക്ഷം രൂപവരെ. തുക 3000 മുതൽ 13,000 രൂപവരെ കോഴ്സ്/ ഹോസ്റ്റൽ താമസം പരിഗണിച്ച്. പഠനസാമഗ്രികൾക്കുള്ള ചെലവും ഭാഗികമായി അനുവദിക്കും. വിവരങ്ങൾക്ക്: www. scholarship.itschool
.gov.in


മെറിറ്റ് കം മീൻസ്


സാങ്കേതിക പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഡിഗ്രി/പിജി കോഴ്സുകളിൽ അർഹത. രക്ഷിതാക്കളുടെ വാർഷികവരുമാനം രണ്ടരലക്ഷം രൂപ കവിയരുത്. വിവരങ്ങൾക്ക്: www.momascholarship. nic.in


മറ്റുള്ളവ


കുടുംബവരുമാനവും മാർക്കിന്റെ മികവും അടിസ്ഥാനമാക്കി ഹയർ സെക്കൻഡറി, ഡിഗ്രി, പിജി വിദ്യാർഥികൾക്ക് നൽകുന്ന ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്, ഡിഗ്രി/പിജി / പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കുള്ള സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്, നഴ്സിങ് തുടങ്ങിയ വിവിധ പാരാമെഡിക്കൽ കോഴ്സുകളിലുള്ളവർക്ക് മദർ തെരേസ സ്കോളർഷിപ്, പോളിടെക്നിക് കോളേജുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്സിന്‌ ചേർന്നവർക്കുള്ള ഡോ. എ പി ജെ അബ്ദൾ കലാം സ്കോളർഷിപ് എന്നിവയ്‌ക്ക് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in


പൊതു പോർട്ടൽ


സ്കോളർഷിപ്പിനുള്ള അപേക്ഷാപ്രക്രിയ സുഗമമാക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് നാഷണൽ സ്‌കോളർഷിപ് പോർട്ടൽ. കേന്ദ്ര–സംസ്ഥാന സർക്കാരുകളും യുജിസി, ഐഐസിടിഇ തുടങ്ങിയ നാഷണൽ റഗുലേറ്ററി സ്ഥാപനങ്ങളും നൽകുന്ന വിവിധ സ്കോളർഷിപ് പദ്ധതികൾക്കുള്ള ഏകജാലക സംവിധാനമാണിത്. അപേക്ഷാസമയം, യോഗ്യത, ആവശ്യമായ രേഖകൾ തുടങ്ങിയവ മനസ്സിലാക്കാൻ കഴിയുന്നതോടൊപ്പം അപേക്ഷയുടെ തൽസ്ഥിതിയും ട്രാക് ചെയ്യാം. വിവരങ്ങൾക്ക്: www.scholar ships.gov.in



deshabhimani section

Related News

View More
0 comments
Sort by

Home