സ്‌കൂൾ വിദ്യാർഥികൾക്ക് ഐഐടിയിൽ പഠിക്കാം

indian institute of technology madras
avatar
ഡോ.രാജേഷ് ബാബു കെ ആർ

Published on Jul 09, 2025, 11:34 AM | 2 min read

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ് (IIT) സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്ര സാങ്കേതിക മേഖലയിലും മറ്റും മാറിവരുന്ന പുതിയ തൊഴിൽ മേഖലയിലും അറിവ് പകരുന്നതിന്‌ തുടങ്ങിയ പദ്ധതിയാണ് സ്കൂൾ കണക്ട് പ്രോഗ്രാം. പത്ത്, പതിനൊന്ന് , പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്നവരെ - ലക്ഷ്യമിട്ടാണ്‌ പദ്ധതി. ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം ഡാറ്റ സയൻസ് ആൻഡ് എഐ, ഇലക്‌ട്രോണിക് സിസ്റ്റം എന്നീ കോഴ്സുകൾ തുടങ്ങി. ഈ വർഷം 10 വിവിധതരം ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്‌. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് വിവിധ കോഴ്സുകളിൽ ചേർന്ന് പഠിക്കാം. ഓൺലൈനിലാണ്‌ എല്ലാ കോഴ്‌സുകളും.


സ്കൂൾ കണക്ട് പ്രോഗ്രാം


ഈ പ്രോഗ്രാമിൽ ചേരുന്നതിന് സ്കൂളുകൾ ഐഐടി മദ്രാസുമായി നോൺ കൊമേർഷ്യൽ പങ്കാളിത്ത ഉടമ്പടിയിലേർപ്പെടണം. സ്കൂളുകൾ പ്രത്യേകിച്ച് ഫീസൊന്നും അടക്കേണ്ടതില്ല. പങ്കാളികളാകുന്ന സ്ഥാപനത്തിലെ അധ്യാപകനെ പ്രോഗ്രാം കോഓർഡിനേറ്റ് ചെയ്യുന്നതിന്‌ നാമനിർദേശം ചെയ്യണം.


പ്രത്യേകതകൾ


വിവിധ കരിയർ മേഖലകൾ പ്രവർത്തന പരിചയത്തിലൂടെ മനസ്സിലാക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു. വിദ്യാർഥികൾക്ക് വിദഗ്‌ധരായ അധ്യാപകരുമായി നേരീട്ട് ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. ക്ലാസുകളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ നൽകും. കംപ്യൂട്ടറധിഷ്ഠിത മൂല്യനിർണയമാണുള്ളത്‌. വിദ്യാർഥികൾ ഓരോ ക്ലാസിനുശേഷം പ്രോജക്ടുകളും അസൈൻമെന്റുകളും സമയബന്ധിതമായി സമർപ്പിക്കണം.


രജിസ്ട്രേഷൻ 25 വരെ


ആഗസ്‌തിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് സ്കൂളുകൾ ജൂലൈ 23 മുമ്പായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാത്രമേ കോഴ്സിൽ ചേരാനാകൂ. വിദ്യാർഥികൾക്ക് ജൂലൈ 25 വരെ രജിസ്റ്റർ ചെയ്യാം.


ക്ലാസുകൾ


ക്ലാസുകൾ പൂർണമായും ഓൺലൈനിലാണ്‌. കാലാവധി എട്ട്‌ ആഴ്ച . ആഴ്ചയിൽ ഒരു ദിവസം സാധാരണയായി ശനിയാഴ്ച ഓൺലൈൻ ക്ലാസ് ഉണ്ടാകും. ഈ ക്ലാസ് സംശയ നിവാരണത്തിന് അവസരം നൽകും. രണ്ടാഴ്ച കൂടുമ്പോൾ വിദ്യാർഥികൾ അസൈൻമെന്റ് സമർപ്പിക്കണം. അവസാന പരീക്ഷയെഴുതുന്നതിന്‌ 500 രൂപ ഓരോ കോഴ്സിനും അടക്കേണ്ടതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ഐഐടി മദ്രാസിന്റെ സെന്റർ ഫോർ ഔട്ട്റീച്ച് ആൻഡ് ഡിജിറ്റൽ എഡ്യുക്കേഷന്റെ (കോഡ്) സർട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക്‌: www.iitm.ac.in , www.code.iitm.ac.in


കോഴ്സുകൾ

1. ഇൻട്രൊഡക്ഷൻ ടു ഡാറ്റ സയൻസ് ആൻഡ് എഐ

2. ഇൻട്രൊഡക്ഷൻ ടു ഇലക്‌ട്രോണിക് സിസ്റ്റംസ്

3. ഇൻട്രൊഡക്ഷൻ ടു ആർക്കിടെക്ചർ ആൻഡ് ഡിസൈൻ

4. ഫൺ വിത്ത് മാത്ത് ആൻഡ് കംപ്യൂട്ടിങ്

5. മാത്ത് അൺപ്ലഗ്‌ഡ്‌: ഗെയിംസ് ആൻഡ് പസിൽസ്

6. ഇൻട്രൊഡക്ഷൻ ടു ഇക്കോളജി

7. ഇൻട്രൊഡക്ഷൻ ടു എൻജിനിയറിങ്‌ ബയോളോജിക്കൽ സിസ്റ്റംസ്

8. ഇൻട്രൊഡക്ഷൻ ടു ലോ

9. ദ ഫണ്ടമെന്റൽസ് ഓഫ് എയ്‌റോസ്‌പേസ്

10. ഹ്യൂമാനിറ്റീസ് അൺപ്ലഗ്ഡ്‌



deshabhimani section

Related News

View More
0 comments
Sort by

Home