ഹയർസെക്കൻഡറി സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ 21 വരെ

plusone students
വെബ് ഡെസ്ക്

Published on Jun 17, 2025, 06:29 PM | 1 min read

തിരുവനന്തപുരം : ഹയർസെക്കൻഡറി പ്രവേശനത്തിന് സ്പോർട്സ് ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസി ജൂൺ 19ന് പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്മെന്റുകളും സപ്ലിമെന്ററി ഘട്ടത്തിൽ ഒരു അലോട്ട്മെന്റും ഉൾപ്പെട്ടതാണ് സ്പോർട്‌സ് ക്വാട്ട പ്രവേശനം. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകൾ ജൂൺ 17ന് പൂർത്തിയാകും. മുഖ്യഘട്ടത്തിൽ പരിഗണിക്കുന്നതിനായി സ്പോർട്സ് മികവ് രജിസ്ട്രേഷനും (SPORTS ACHIEVEMENT REGISTRATION) ജില്ലാ സ്പോർട്സ് അധികൃതരുടെ വെരിഫിക്കേഷനും മേയ് 23 മുതൽ മേയ് 28 വരെയും സ്‌കൂൾ / കോഴ്സുകൾ ഓപ്ഷനായി സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം(APPLY ONLINE-SPORTS) മേയ് 24 മുതൽ മേയ് 30 വരെയും അനുവദിച്ചിരുന്നു.


മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് 18 മുതൽ 20 ന് വൈകിട്ട് 5 മണിവരെ അതത് ജില്ലാ സ്പോർട്‌സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാവുന്നതാണ്.


മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയ ശേഷം സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കുവാനുള്ള സൗകര്യം കാൻഡിഡേറ്റ് ലോഗിനിലെ Renewal Application എന്ന ലിങ്കിലൂടെ ലഭ്യമാകും.


പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടവർ Create Candidate Login-Sports Candidate Login-Sports രൂപീകരിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് ചെയ്യേണ്ടത്. 2025 ജൂൺ 19 മുതൽ ജൂൺ 21 ന് വൈകിട്ട് 4വരെ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസി അഡ്‌മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ജൂൺ 19 ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home