വസ്ത്ര നിർമാണ സാങ്കേതികവിദ്യ പഠിക്കാം

ഡോ. രാജേഷ് ബാബു കെ ആർ
Published on Jun 12, 2025, 09:08 AM | 3 min read
വസ്ത്രനിർമാണ, വിപണന വ്യവസായരംഗം വലിയ തൊഴിൽ സാധ്യതയുള്ള മേഖലയാണ്. ഈ മേഖലയിലേക്കാവശ്യമായവരെ രൂപപ്പെടുത്തുന്ന കോഴ്‌സുകൾ നടത്തുന്ന സ്ഥാപനമാണ് അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ. കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം വിവിധ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 22 സംസ്ഥാനങ്ങളിലായി 85 സെന്റർ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തും (മേനംകുളം) കണ്ണൂരും (തളിപ്പറമ്പ) പരിശീലന കേന്ദ്രങ്ങളുണ്ട്. ഡിഗ്രി പ്രോഗ്രാമുകൾ, ഡിപ്ലോമ കോഴ്‌സുകൾ, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിവയാണുള്ളത്. ഓൺലൈനിൽ ജൂൺ 15 വരെ അപേക്ഷിക്കാം. ജൂൺ 20ന് ഓൺലൈനിൽ പ്രവേശന പരീക്ഷ. ഫലം 21ന് പ്രസിദ്ധീകരിക്കും.
ഡിഗ്രി കോഴ്‌സുകൾ
രണ്ട് സ്ട്രീമിലായി മൂന്നു വർഷ ബി വോക് ഡിഗ്രി കോഴ്‌സുകളാണ് നൽകുന്നത്. ബി വോക് കോഴ്‌സുകൾ ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ പ്രാധാന്യമുള്ള രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിൽ അഫിലിയേഷനുള്ളതാണ്.
ബി വോക് (അപ്പാരൽ മാനുഫാക്ചറിങ് ആൻഡ് എന്റർപ്രിണർഷിപ്- എഎംഇ)
വസ്ത്രനിർമാണവും അവയുടെ വിപണനവുമായി ബന്ധപ്പെട്ട മേഖലയിൽ അഗാധമായ അറിവ് പകരാൻ സഹായിക്കുന്ന ഒരു കോഴ്സാണിത്. വസ്ത്രനിർമാണത്തിന്റെ സാങ്കേതിക വശങ്ങളും വിപണനതന്ത്രങ്ങളും പഠിപ്പിക്കുന്നു. വസ്ത്രനിർമാണ പ്രവൃത്തികൾ, പാറ്റേൺ ഡിസൈൻ, ഇൻഫർമേഷൻ ടെക്നോളജിയുടെ ഉപയോഗം, പുതിയ വിപണന തന്ത്രങ്ങൾ എന്നിവ പഠിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നു. സംരംഭകത്വം തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക പഠനവുമുണ്ട്.
ബി വോക് (ഫാഷൻ ഡിസൈനിങ്
ആൻഡ് റീടെയ്ൽ എഫ്ഡിആർ)
വസ്ത്രനിർമാണ വ്യാപാര രംഗത്ത് ഡിസൈനിങ്ങിന് പ്രാധാന്യം നൽകുന്ന കോഴ്സാണിത്. വിദ്യാർഥികൾക്ക് വ്യാവസായിക മേഖലയുമായി നേരിട്ട് ബന്ധപ്പെടുന്നതിന് ഇന്റേൺഷിപ് സൗകര്യമുണ്ട്. ഫാഷൻ ഫോർകാസ്റ്റ്, പുതിയ ഉൽപ്പന്ന വികസനം, ബ്രാൻഡിങ്, വിലനിർണയം എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.
യോഗ്യത
10 +2 പാറ്റേണിൽ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഏതെങ്കിലും സ്ട്രീമിൽ പാസായിരിക്കണം.
തൊഴിൽ സാധ്യത
വസ്ത്രനിർമാണ കമ്പനികളിൽ പ്രൊഡക്‌ഷൻ മാനേജർ, ഡിസൈനർ, ഇൻഡസ്ട്രിയൽ എൻജിനിയർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്, ക്വാളിറ്റി അഷ്വറൻസ് മാനേജർ എന്നീ തസ്തികകളിൽ ജോലി സാധ്യതയുണ്ട്.
സെന്ററുകൾ
ഗുർഗോൺ, ലുധിയാന, ഭുവനേശ്വർ, ഓഖ്‌ല, കാൺപുർ, പറ്റ്ന, നോയിഡ, ഹൈദരാബാദ്, സൂറത്ത്, രോഹിണി, തിരുവനന്തപുരം, റായിപുർ, ദിൽഷാദ് ഗാർഡൻ, കണ്ണൂർ, മുംബൈ, ദ്വാരക, ബംഗളൂരു, ഇൻഡോർ, ഫരീദാബാദ്, തിരുപ്പുർ, ഭോപാൽ, ജയിപ്പുർ, ചെന്നൈ, ചിന്ദ്വാരാ, ചണ്ഡീഗഡ്, കൊൽക്കത്ത.

ഡിപ്ലോമ കോഴ്‌സുകൾ
അപ്പാരൽ മാനുഫാക്ചറിങ്
ടെക്നോളജി (എഎംടി)
വസ്ത്രനിർമാണ മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ പഠിപ്പിക്കുന്നു. പുതിയതരം സ്റ്റിച്ചിങ് രീതികൾ, ഡാർട്ട് മാനിപുലേഷൻ ഡ്രാഫ്റ്റിങ് ആൻഡ് ഡംപിങ് മെഷർമെന്റ്, ഗാർമെന്റ് കോസ്റ്റിങ്, പ്രത്യേകമായ വ്യാവസായിക തുന്നൽ മെഷിനുകൾ എന്നിവയിൽ ക്ലാസുകൾക്ക് പുറമെ പ്രായോഗിക പരിശീലനംകൂടി നൽകുന്നു. ഫൈബർ, യാൺ, ഫാബ്രിക്‌സ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ചും പഠിപ്പിക്കുന്നു. പ്രോഡക്ട് ഡെവലപ്‌മെന്റ്, സോഫ്റ്റ് സ്കിൽ, കംപ്യൂട്ടർ അപ്ലിക്കേഷൻ മേഖലകളിലും പരിശീലനം നൽകുന്നു. ഗാർമെന്റ് കയറ്റുമതിയും ചെറുകിട വ്യാപാരവുമായി ബന്ധപ്പെട്ട ഇന്റേൺഷിപ് സൗകര്യവുമുണ്ട്.
ജോലി സാധ്യത
പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്, ക്വാളിറ്റി കൺട്രോളർ, ഇൻഡസ്ട്രിയൽ എൻജിനിയറിങ് അസിസ്റ്റന്റ്
ഫാഷൻ ഡിസൈനിങ് ടെക്നോളജി (എഫ്ഡിടി)
ഫാഷൻ ഡിസൈനിങ്ങിൽ പ്രായോഗിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു കോഴ്സാണിത്. ഡിസൈൻ ആശയങ്ങൾ, എംബ്രോയിഡറിസ്, നീഡിൽ വർക്ക്, പാറ്റേൺ നിർമാണം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നു. കൂടാതെ, കംപ്യൂട്ടർ അധിഷ്ഠിത ഡിസൈനിങ്ങിനുള്ള അവസരം ലഭിക്കുന്നു. ഇന്റേൺഷിപ് സൗകര്യവുമുണ്ട്.
ജോലി സാധ്യത
പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്, ക്വാളിറ്റി കൺട്രോളർ, ഇൻഡസ്ട്രിയൽ എൻജിനിയറിങ് അസിസ്റ്റന്റ്
ഫാഷൻ ഡിസൈനിങ് ടെക്നോളജി (എഫ്ഡിടി)
ഫാഷൻ ഡിസൈനിങ്ങിൽ പ്രായോഗിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു കോഴ്സാണിത്. ഡിസൈൻ ആശയങ്ങൾ, എംബ്രോയിഡറിസ്, നീഡിൽ വർക്ക്, പാറ്റേൺ നിർമാണം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നു. കൂടാതെ, കംപ്യൂട്ടർ അധിഷ്ഠിത ഡിസൈനിങ്ങിനുള്ള അവസരം ലഭിക്കുന്നു. ഇന്റേൺഷിപ് സൗകര്യവുമുണ്ട്.
യോഗ്യത
10 + 2 പാറ്റേണിൽ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഏതെങ്കിലും സ്ട്രീമിൽ പാസായിരിക്കണം.
ജോലി സാധ്യത
ഡിസൈനർ, ഫാഷൻ മെർകണ്ടയിസേഴ്‌സ്, ഫാഷൻ കോ–-ഓർഡിനേറ്റേഴ്‌സ്, പാറ്റേൺ മേക്കേഴ്‌സ്
സെന്ററുകൾ
ഗുർഗോൺ, ലുധിയാന, ഭുവനേശ്വർ, ഓഖ്‌ല, കാൺപുർ, പറ്റ്ന, നോയിഡ, ഹൈദരാബാദ്, സൂറത്ത്, രോഹിണി, തിരുവനന്തപുരം, റായിപുർ, ദിൽഷാദ് ഗാർഡൻ, കണ്ണൂർ, മുംബൈ, ദ്വാരക, ബംഗളൂരു, ഇൻഡോർ, ഫരീദാബാദ്, തിരുപ്പുർ, ഭോപാൽ, ജയിപ്പുർ, ചെന്നൈ, ചിന്ദ്വാരാ, ചണ്ഡീഗഡ്, കൊൽക്കത്ത, റാഞ്ചി, വഡോദര.
സസ്‌റ്റെയിനബിൾ അപ്പാരൽ
മാനുഫാക്ചറിങ് ടെക്നോളജി
(എസ്‌എഎംടി)
സുസ്ഥിര ഗാർമെന്റ് നിർമാണവുമായി ബന്ധപ്പെട്ടുണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാങ്കേതിക പ്രശ്നങ്ങളും അവസരങ്ങളും തരണം ചെയ്യുന്നതിന് തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനുള്ള ഒരു കോഴ്സാണിത്. യാൺ, ഫാബ്രിക്‌സ്, പ്രിന്റിങ്, ഫിനിഷിങ് എന്നീ മേഖലയിൽ വസ്ത്രനിർമാണവുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പഠിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്നു. വസ്ത്രനിർമാണവുമായി ബന്ധപ്പെട്ട ഗവേഷണം, സുസ്ഥിര ഫാഷൻ, ആർക്കിടെക്ട് എന്നിവയിൽ പരിശീലനം നൽകുന്നു. ( ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടില്ല). ഇന്റേൺഷിപ് സൗകര്യവുമുണ്ട്. കാലാവധി - ഒരു വർഷം
യോഗ്യത
10 + 2 പാറ്റേണിൽ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഏതെങ്കിലും സ്ട്രീമിൽ പാസായിരിക്കണം.

മറ്റുചില സർട്ടിഫിക്കറ്റ് കോഴ്‌സുകൾ
അപ്പാരൽ മർകണ്ടയിസ് (എഎം), ക്വാളിറ്റി കൺട്രോൾ എക്സിക്യൂട്ടീവ് (ക്യുസിഇ), പാറ്റേൺ മേക്കിങ് ആൻഡ് കാഡ് (പിഎം & സി), ഗാർമെന്റ് കൺസ്ട്രക്‌ഷൻ ടെക്‌നിക് (ജിസിടി), ബോട്ടിക്ക് മാനേജർ (ബിഎം), പ്രൊഡക്‌ഷൻ സൂപ്പർവൈസർ സുയിങ് (പിഎസ്എസ്), മെഷിൻ മെയ്ന്റനൻസ് മെക്കാനിക് (എംഎംഎം). വിവരങ്ങൾക്ക്: http://www.atdc india.co.in . ഹെൽപ് ലൈൻ: -8448444272









0 comments