അപേക്ഷ
14 വരെ; പെൺകുട്ടികൾക്കും
അവസരം

ഏഴിമല നാവിക അക്കാദമിയിൽ
സൗജന്യ ബിടെക് പഠനം

Ezhimala Naval Academy
വെബ് ഡെസ്ക്

Published on Jul 09, 2025, 11:43 AM | 1 min read

ഇന്ത്യൻ നാവികസേനയിൽ ഉയർന്ന ജോലി സാധ്യതകളൊരുക്കുന്ന ബിടെക് കോഴ്സ് സൗജന്യമായി പഠിക്കാൻ ഏഴിമല നാവിക അക്കാദമിയിൽ അവസരം. ജനുവരിയിൽ ആരംഭിക്കുന്ന നേവി ബിടെക് കേഡറ്റ് എൻടി സ്കീമിലെ എക്സിക്യൂട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലേക്ക് ജൂലൈ 14 വരെ ഓൺലൈനിൽ അപേക്ഷിക്കാം. അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അവസരം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ പെർമനന്റ്‌ കമീഷൻഡ് ഓഫീസറായി നിയമിക്കും.


യോഗ്യത


അംഗീകൃ പരീക്ഷ ബോർഡിന്റെ ഹയർ സെക്കൻഡറി/ തത്തുല്യം പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ മൊത്തം 70 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.ഇംഗ്ലീഷിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. ജെഇഇ മെയിൻ 2025 പാസായിരിക്കണം. 2006 ജൂലൈ രണ്ടിനും 2009 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർക്കാണ് അവസരം.


തെരഞ്ഞെടുപ്പുരീതി


അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നീ മൂന്നു എൻജിനീയറിങ് ശാഖകളിലേക്കാണ് പ്രവേശനം. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയതിനു ശേഷം ബുദ്ധിശക്തി, വ്യകതിത്വം, നാവികസേനയിലെ ജോലിയോടുള്ള അനുയോജ്യത എന്നിവ വിലയിരുത്തുന്ന അഭിമുഖം, ശാരീരിക, മാനസികക്ഷമത നിർണയിക്കുന്ന മെഡിക്കൽ ടെസ്റ്റ് എന്നീ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്.


മറ്റു വിവരങ്ങൾ


ഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയാണ് ബിരുദം നൽകുന്നത്. പഠന കാലയളവിൽ ട്യൂഷൻ ഫീസ്, താമസം, ഭക്ഷണം, പഠന സാമഗ്രികൾ, ചികിത്സ എന്നിവ സൗജന്യം. എക്സിക്യൂട്ടീവ്/ ടെക്നിക്കൽ മേഖലകളിലെ നിയമനം പഠനത്തിനു ശേഷം അക്കാദമി തീരുമാനിക്കും.അഭിമുഖം ബംഗളൂരു, വിശാഖപട്ടണം, ഭോപാൽ, കൊൽക്കത്ത എന്നിവടങ്ങളിലായാണ്. എസി 3 ടയർ യാത്രാച്ചെലവ് ലഭിക്കും. വിവരങ്ങൾക്ക്: www.joinindiannavy.gov.in



deshabhimani section

Related News

View More
0 comments
Sort by

Home