ജോലി റെഡി, പഠിക്കാൻ ആളെ വേണം: യുഎസ് നികുതി രംഗത്ത് മികച്ച തൊഴിലവസരങ്ങളുമായി അസാപ്

തിരുവനന്തപുരം: അമേരിക്കയിൽ മികച്ച ശമ്പളമുള്ള ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് മികച്ച തൊഴിലവസരങ്ങളുമായി അസാപ്. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) എൻറോൾഡ് ഏജന്റ് ട്രെയിനിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലൂടെ യുഎസിലെ നികുതി രംഗത്ത് മികച്ച അവസരങ്ങൾ നേടാം.
കൊമേഴ്സ് പശ്ചാത്തലമുള്ള കോഴ്സുകൾ പഠിച്ചവർക്ക് സ്വപ്ന തുല്യമായ ഒരു ജോലി ഉറപ്പു നൽകുന്ന കോഴ്സാണ് എൻറോൾഡ് ഏജന്റ് (ഇഎ). കേരളത്തിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളിൽ ഇ രംഗത്ത് ആയിരത്തോളം അവസരങ്ങളാണുള്ളത്. യുഎസിലെ ഫെഡറൽ നികുതി ഭരണ ഏജൻസിയായ ഇന്റേണൽ റവന്യൂ സർവീസിനു (ഐആർഎസ്) മുന്നിൽ നികുതിദായകരെ പ്രതിനിധീകരിക്കാനും വേണ്ട യോഗ്യതയാണ് എൻറോൾഡ് ഏജന്റ് (ഇഎ). ഇഎ പ്രഫഷനലുകൾക്ക് കേരളത്തിലിരുന്നും ഈ ജോലികൾ ചെയ്യാം. മാത്രമല്ല, കാനഡ, ഓസ്ട്രേലിയ തുടങ്ങി വിദേശ രാജ്യങ്ങളിലും അവസരങ്ങളുണ്ട്.
240 മണിക്കൂർ ദൈർഖ്യമുള്ള കോഴ്സ് ആറു മാസം കൊണ്ട് പൂർത്തിയാക്കാം. ആവശ്യം എന്നാൽ സ്കിൽ ലോൺ സൗകര്യവും അസാപ് കേരളം തന്നെ ഒരുക്കുന്നു. പൂർണമായി ഓൺലൈൻ ആയിരുന്ന കോഴ്സ് ഇപ്പോൾ അസാപ് കേരളയുടെ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പൂർണമായും ഓഫ്‌ലൈൻ ആയി പഠിക്കാനുള്ള സൗകര്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9995288833/6238093350. വെബ്സൈറ്റ് asapkerala.gov.in









0 comments