എച്ച്ഡിസി പഠിക്കാൻ 13 കോളേജ്; അപേക്ഷ 15 വരെ

Image: Meta AI
സഹകരണ സ്ഥാപനങ്ങളിലും/ വകുപ്പിലും വിവിധ നിയമനത്തിനും പ്രമോഷനുമുള്ള അവശ്യയോഗ്യതയായ എച്ച്ഡിസി ആൻഡ് ബിഎം ( ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്) കോഴ്സിന് 15 വരെ അപേക്ഷിക്കാം. സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഈ കോഴ്സിന് കേരള സർക്കാരിന്റെയും പിഎസ്‌സിയുടെയും അംഗീകാരമുണ്ട്.
യോഗ്യത
അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രി തലത്തിൽ എല്ലാ വർഷത്തെ/സെമസ്റ്റർ മാർക്കുകൾ ചേർത്താണ് പ്രവേശനത്തിനുള്ള റാങ്ക് കണക്കാക്കുന്നത്. പിജിക്കാർക്ക് ഗ്രേസ് മാർക്കുണ്ട്. 2025 ജൂൺ ഒന്നിന് ഒരു വർഷത്തെയെങ്കിലും സർവീസുള്ള സഹകരണ സ്ഥാപനങ്ങളിലെ ഫുൾ-ടൈം സ്ഥിരം ജീവനക്കാർക്ക് അപേക്ഷിക്കാം. ആകെ സേവനകാലം കണക്കാക്കിയാണ് ഇവരുടെ റാങ്ക് നിർണയം. പ്രായം 2025 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾക്ക് വയസ്സ് ഇളവുണ്ട്. സഹകരണ സംഘം ജീവനക്കാർക്ക് അപേക്ഷിക്കാൻ പ്രായപരിധിയില്ല.
കോഴ്സ് ഘടന
രണ്ട് സെമസ്റ്ററിലായി ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. ഓരോ സെമസ്റ്ററിലും 6 വീതം പേപ്പറുകൾ. രണ്ടാം സെമസ്റ്ററിൽ സഹകരണ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും ഉണ്ട്.
കോഴ്സ് ഫീ രണ്ടു തവണയായി ആകെ 23,990 രൂപ. പ്രവേശന സമയത്ത് 15,340 രൂപ.
പരിശീലന കോളേജുകൾ
തിരുവനന്തപുരം (0471–-2436689), കൊട്ടാരക്കര (0474–-2454787), ആറന്മുള (0468–-2278140), ചേർത്തല (0478–-2813070), കോട്ടയം (0481–-2582852), പാലാ (0482–-2213107), നോർത്ത് പറവൂർ (0484–-2447866), തൃശൂർ (0487–-2389402), പാലക്കാട് (0491–-2522946), തിരൂർ (0494–-2423929), കോഴിക്കോട് (0495–-2702095), തലശേരി (0490–-2354065), കാഞ്ഞങ്ങാട് (0467–-2217330).
മറ്റുവിവരങ്ങൾ
സഹകരണസംഘം ജീവനക്കാർ, സഹകരണ/ ഡെയറി/ ഫിഷറീസ്/ വ്യവസായ വകുപ്പ് ജീവനക്കാർ 10ശതമാനം, പട്ടിക വിഭാഗം 10ശതമാനം, സാമ്പത്തിക പിന്നാക്ക വിഭാഗം 10 ശതമാനം, പിന്നാക്കം 5ശതമാനം, വിമുക്ത ഭടന്മാർ/ ആശ്രിതർ 5ശതമാനം, ഭിന്നശേഷി വിഭാഗം 5ശതമാനം എന്നിങ്ങനെ പ്രവേശനത്തിന് സംവരണമുണ്ട്. എല്ലാ കോളേജിലും കായിക താരങ്ങൾക്ക് ഒരു സീറ്റ് ലഭിക്കും. അപേക്ഷ ഓൺലൈനിൽ നൽകണം. വിവരങ്ങൾക്ക്: www.scu.kerala.gov.in ഫോൺ: 0471/2320420,2331072.









0 comments