ചവറ ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് 
കൺസ്ട്രക്ഷനിൽ അവസരങ്ങളേറെ

തൊഴിൽ അന്വേഷകർക്ക്‌ വേറിട്ട കോഴ്‌സുകൾ

Reading Book

Image: Gemini AI

വെബ് ഡെസ്ക്

Published on Jul 02, 2025, 01:00 PM | 3 min read

തൊഴിൽ നൈപുണ്യ പരിശീലനത്തിൽ മികച്ച മാതൃകയാണ് കൊല്ലം ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ (IIIC). മാനേജീരിയൽ, സൂപ്പർവൈസറി, ടെക്‌നീഷ്യൻ എന്നിങ്ങനെ മൂന്നു തലത്തിലായാണ് ഇവടെ പരിശീലനം. നിർമാണം, പശ്ചാത്തല സൗകര്യ വികസനം, എംഇപി, ഹോസ്പിറ്റാലിറ്റി, ഫെസിലിറ്റി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ സ്വദേശത്തും വിദേശത്തുമായി തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്ന കോഴ്‌സുകളാണുള്ളത്‌. ജൂലൈ 30 വരെ അപേക്ഷിക്കാം.


പ്രോഗ്രാമുകൾ

പേര്, അവശ്യ യോഗ്യത, കാലാവധി, സീറ്റുകൾ, 
ഫീസ് എന്ന ക്രമത്തിൽ


പിജി, ഹയർ ട്രെയിൻ ഡിപ്ലോയ് പരിശീലനം:

ബിടെക് /ബിഇ സിവിൽ /ബിആർക്ക് /ബിടെക്/ബിഇ മെക്കാനിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്. (ആറു മാസമോ ഒരു വർഷമോ കമ്പനി നിശ്ചയിക്കുന്നത് പ്രകാരം). 200, ഫീസ് കമ്പനി വഹിക്കും.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ്‌ : ബിടെക് /ബിഇ സിവിൽ /ബിആർക്ക്, ഒരു വർഷം, 40, 1,75,800.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ റിയൽ എസ്റ്റേറ്റ് ആൻഡ് അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ്‌ : ബിടെക് /ബിഇ സിവിൽ /ബിആർക്ക് ഒരു വർഷം, 40, 1,75,800.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്‌ : ബിടെക് /ബിഇ സിവിൽ /ബിആർക്ക്, ഒരു വർഷം, 40, 1,75,800.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻ : ബിടെക് /ബിഇ സിവിൽ, ഒരു വർഷം, 40, 1,75,800.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ റോഡ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ : ബിടെക് /ബിഇ സിവിൽ. ഒരു വർഷം, 40, 1,75,800.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ എംഇപി സിസ്റ്റംസ് ആൻഡ് മാനേജ്മെന്റ്‌ : ബിടെക് /ബിഇ മെക്കാനിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഒരു വർഷം, 40, 1,75,800.

പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്‌ :

ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒരു വർഷം, 40, 95,000.


അഡ്വാൻസ്ഡ് ഡിപ്ലോമ


അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ്, പ്രോഗ്രാം ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്‌:

പ്ലസ്ടു, ആറു മാസം, 40, 75,600

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം:

ബിടെക് /ബിഇ സിവിൽ, സയൻസ് ബിരുദം, ഡിപ്ലോമ സിവിൽ/ബിഎ ജ്യോഗ്രഫി

ആറു മാസം, 40, 75,600.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്‌:

ബിടെക് /ബിഇ സിവിൽ /ബി ആർക്ക് /ഡിപ്ലോമ സിവിലും 3 വർഷം അനുഭവ പരിചയവും. ആറു മാസം. 40, 75,600.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ക്വാളിറ്റി അഷ്വറൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ മാനേജ്മെന്റ്‌:

ബിടെക് /ബിഇ സിവിൽ അല്ലെങ്കിൽ ഡിപ്ലോമ സിവിലും 3 വർഷം അനുഭവ പരിചയവും. ആറു മാസം, 40, 75,600.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട് മാനേജ്മെന്റ്‌:

ബിടെക് /ബിഇ സിവിൽ അല്ലെങ്കിൽ ഡിപ്ലോമ സിവിലും 3 വർഷം അനുഭവ പരിചയവും ആറു മാസം, 40, 75,600.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എൻവയോൺമെന്റ്‌, ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്മെന്റ്‌:

ബിടെക്, -ബിഇ സിവിൽ /ഇലക്ട്രിക്കൽ /മെക്കാനിക്കൽ, അല്ലെങ്കിൽ സിവിൽ/ ഇലക്ട്രിക്കൽ /മെക്കാനിക്കൽ ഡിപ്ലോമയും മൂന്നുവർഷത്തെ അനുഭവ പരിചയവും. ആറു മാസം, 40, 75,600.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ് ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ്‌:

ബിടെക് -ബിഇ ഇലക്ട്രിക്കൽ /മെക്കാനിക്കൽ

അല്ലെങ്കിൽ ഇലക്ട്രിക്കൽ /മെക്കാനിക്കൽ ഡിപ്ലോമയും മൂന്നുവർഷത്തെ അനുഭവ പരിചയവും. ആറു മാസം, 40, 75,600.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻ:

ഡിപ്ലോമ സിവിലും മൂന്നു വർഷം അനുഭവ പരിചയവും അല്ലെങ്കിൽ ഐടിഐ സിവിലും ആറു വർഷം അനുഭവ പരിചയവും. ആറു മാസം, 40, 66,500.

അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്‌ഷൻ:

പ്ലസ് ടു, ആറു മാസം, 40, 53000.

വിവരങ്ങൾക്ക്‌: www.iiic.ac.in, ഫോൺ: 8078980000


എൻജിനിയർമാരെ തെരഞ്ഞെടുക്കുന്നു


രാജ്യത്തെ മുൻനിര നിർമാണ കമ്പനികളിലേക്ക്‌ 200 എൻജിനിയർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല ഐഐഐസിക്ക്‌.


ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്, റെഞ്ച് സൊല്യൂഷൻസ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയ കമ്പനികളാണ് എൻജിനിയർമാരെ കണ്ടെത്താൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്‌ ചുമതല നൽകിയത്‌.


ബിടെക് സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ബിരുദധാരികൾക്കും ബിആർക്ക് പാസായവർക്കും അപേക്ഷിക്കാം. രജിസ്റ്റർ ചെയ്‌തവർ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് പരീക്ഷ എഴുതണം. പരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവ വിജയിക്കുന്ന ഇരുനൂറുപേർക്ക് കമ്പനി ജോലിക്കുള്ള ക്ഷണം ലഭിക്കും. ഇവർ ആറു മാസത്തെയോ ഒരു വർഷത്തെയോ പരിശീലനം ഐഐഐസിയിൽ പൂർത്തീകരിക്കണം. പരിശീലന ഫീസ് കമ്പനി വഹിക്കും. പരിശീലനകാലത്ത്‌ 15000ൽ കുറയാത്ത തുക സ്റ്റൈപെൻഡായി ലഭിക്കും.


പ്രായപരിധി 24 വയസ്സ്. അപേക്ഷ ജൂലൈ 30നകം ഓൺലൈനായി നൽകണം. വിവരങ്ങൾക്ക്: www.iiic.ac.in ഫോൺ: -8078980000



deshabhimani section

Related News

View More
0 comments
Sort by

Home