ബിഎസ് സി നഴ്സിങ് ആൻഡ് അലൈയ്ഡ് ഹെൽത്ത് സയൻസ്; ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

nursing recruitment

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 03, 2025, 04:51 PM | 1 min read

തിരുവനന്തപുരം: പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് അലൈയ്ഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ബുധനാഴ്ചക്കകം ഫീസടക്കണം.

ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കേണ്ടങ്കിൽ അവ ഒഴിവാക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടുകയും തുടർന്നുള്ള അലോട്ട്മെന്റിൽ പരി​ഗണിക്കില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം ബുധനാഴ്ച നാല് വരെ നടത്താം. വിവരങ്ങൾ ഫോൺ: 0471 2560361, 362, 363, 364, വെബ്സൈറ്റ് : www.lbscentre.kerala.gov.in.



deshabhimani section

Related News

View More
0 comments
Sort by

Home