ഓൺലൈൻ സംസ്കൃതം കോഴ്സിന് അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 20

kaladi sreeshankara college
വെബ് ഡെസ്ക്

Published on Mar 24, 2025, 06:25 PM | 1 min read

എറണാകുളം : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹ്രസ്വകാല ഓൺലൈൻ സംസ്കൃതം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം എന്നാണ് ഓൺലൈൻ കോഴ്സിന്റെ പേര്. പ്രായപരിധിയില്ല.


മലയാളത്തിൽ എഴുതാനും വായിക്കാനും കഴിയുന്നവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ ദൈർഘ്യം 14 ആഴ്ച. 20 മണിക്കൂർ ക്ലാസുണ്ടായിരിക്കും. കോഴ്സ് ഫീസ് 2500/- രൂപ. ഓൺലൈനായി അപേക്ഷിക്കണം. ഏപ്രിൽ 20 വരെ അപേക്ഷകൾ സ്വീകരിക്കും. മെയ് 10ന് കോഴ്സ് ആരംഭിക്കും. സെപ്തംബർ 10ന് അവസാനിക്കും. ഓൺലൈനായി അപേക്ഷിക്കുന്നതിന് www.ssus.ac.in സന്ദർശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home