നിയമപഠനം: എൽഎൽഎം അപേക്ഷ 31വരെ

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ നാല് സർക്കാർ ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളേജുകളിലേയും എൽഎൽഎം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ ലോ കോളേജുകളിലെ മുഴുവൻ സീറ്റുകൾ, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകൾ എന്നിവയിലേക്കാണ് പ്രവേശന പരീക്ഷാകമീഷണർ അലോട്ട്‌മെന്റ് നടത്തുന്നത്.
നിയമപഠനത്തിലെ ബിരുദാനന്തര പ്രോഗ്രാമായ എൽഎൽഎം രണ്ട് വർഷമാണ്. ജൂലൈ 31 വൈകിട്ട് അഞ്ചിനകം അപേക്ഷ ഓൺലൈനിൽ സമർപ്പിക്കണം. ആഗസ്ത് 17 നാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ രണ്ട് ഭാഗങ്ങളുണ്ട്. ഓരോ ഭാഗത്തും 100 വീതം ഒബ്ജക്‌ടീവ് ചോദ്യങ്ങൾ. നിയമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ. ശരിയുത്തരത്തിന് മൂന്ന് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം.









0 comments