ഐടിഐ: 24,784 സീറ്റ്‌; തൊഴിൽ
സാധ്യതയേറെ

iti courses
avatar
ഡോ. രാജേഷ്‌ ബാബു കെ ആർ

Published on Jun 04, 2025, 10:08 AM | 2 min read

ഒരു വർഷം, രണ്ടു വർഷം, ആറു മാസ ദൈർഘ്യമുള്ള 78 ട്രേഡുകളിലായി 108 സർക്കാർ ഐടിഐകളിൽ വിവിധ കോഴ്‌സുകൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. എൻസിവിടി, എസ്‌സിവിടി അംഗീകാരമുള്ളവയാണ്‌ ഇവ. മെട്രിക് വിഭാഗത്തിൽ പത്താം ക്ലാസ്‌ പാസായവർക്കും നോൺ മെട്രിക് വിഭാഗത്തിൽ പത്താം ക്ലാസ്‌ തോറ്റവർക്കും അപേക്ഷിക്കാം. ജൂൺ 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 24,784 സീറ്റുണ്ട്‌. ട്രേഡുകളെ പറ്റി: (ട്രേഡ്‌, കാലാവധി, സീറ്റ്‌, ട്രേഡുള്ള ഐടിഐകൾ എന്ന ക്രമത്തിൽ).


നോൺ മെട്രിക് ട്രേഡുകൾ


വയർമാൻ : 2 വർഷം. 624 സീറ്റ്‌. ചെങ്ങന്നൂർ, കളമശ്ശേരി, കട്ടപ്പന, ചന്ദനത്തോപ്പ്, ഏറ്റുമാനൂർ, കണ്ണൂർ, പള്ളിക്കത്തോട്, കോഴിക്കോട്, അരീക്കോട്, മലമ്പുഴ, ചാലക്കുടി, ആര്യനാട്, ചാക്ക, ആറ്റിങ്ങൽ, ധനുവച്ചപുരം.


ഡ്രസ്സ് മേക്കിങ് : 1 വർഷം. 216 സീറ്റ്‌. ചെങ്ങന്നൂർ, ചാത്തന്നൂർ, കഴക്കൂട്ടം, കൊല്ലം.


ഡ്രൈവർ കം മെക്കാനിക്: 6 മാസം. ആകെ സീറ്റ് 192 . കൊട്ടാരക്കര, ചാത്തന്നൂർ, മയ്യനാട്, ആറ്റിങ്ങൽ.


പെയിന്റർ: 2 വർഷം. 120 സീറ്റ്‌. കളമശ്ശേരി, ചന്ദനത്തോപ്പ്, പള്ളിക്കത്തോട്, ആര്യനാട്, ചാക്ക.


പ്ലംബർ: 1 വർഷം. 768 സീറ്റ്. ചെങ്ങന്നൂർ, ആരക്കുഴ, കളമശ്ശേരി, രാജക്കാട്, കട്ടപ്പന, ഏലപ്പാറ, ചന്ദനത്തോപ്പ്, എളമാട്, തേവലക്കര, കുളത്തൂപ്പുഴ, കണ്ണൂർ, കാസർകോട്‌, കയ്യൂർ, കോടോംബേളൂർ, ഏറ്റുമാനൂർ, പള്ളിക്കത്തോട്, തിരുവാർപ്പ്, കോഴിക്കോട്, തിരുവമ്പാടി, വടകര, അരീക്കോട്, വാഴക്കാട്, കൊഴിഞ്ഞാമ്പാറ, ചെന്നീർക്കര, ചാലക്കുടി, മാള, ചാക്ക, ആറ്റിങ്ങൽ, ആര്യനാട്, വാമനപുരം, ധനുവച്ചപുരം, കൽപ്പറ്റ, വെള്ളമുണ്ട.


ഷീറ്റ് മെറ്റൽ വർക്കർ: 1 വർഷം. 460 സീറ്റ്‌. ചെങ്ങന്നൂർ, കളമശ്ശേരി, കണ്ണൂർ, ഏറ്റുമാനൂർ, കോഴിക്കോട്, ചാലക്കുടി, മലമ്പുഴ, ചാക്ക, ആറ്റിങ്ങൽ, ധനുവച്ചപുരം.


വെൽഡർ: 1 വർഷം. 2680 സീറ്റ്‌. ചെങ്ങന്നൂർ, പുറക്കാട്, കളമശ്ശേരി, മണീട്, മരട്, രാജാക്കാട്, ചന്ദനത്തോപ്പ്, കട്ടപ്പന, കൊട്ടാരക്കര, തേവലക്കര, ചാത്തന്നൂർ, കണ്ണൂർ, പെരിങ്ങോം, പന്ന്യന്നൂർ, കാസർകോട്‌, കയ്യൂർ, മടിക്കൈ, സീതാംഗോളി, പിലിക്കോട്, പള്ളിക്കത്തോട്, കോഴിക്കോട്, മണിയൂർ, നിലമ്പൂർ, അരീക്കോട്, വാഴക്കാട്, അട്ടപ്പാടി, കുഴൽമന്ദം, നെന്മാറ, ചെന്നാർക്കര, മലമ്പുഴ, ചാലക്കുടി, ചാക്ക, ആറ്റിങ്ങൽ, ചാല, മലയിൻകീഴ്, ധനുവച്ചപുരം.


വുഡ് വർക്ക് ടെക്‌നീഷ്യൻ: 1 വർഷം. 672 സീറ്റ്‌. ചെങ്ങന്നൂർ, ചന്ദനത്തോപ്പ്, കളമശ്ശേരി, കണ്ണൂർ, ഏറ്റുമാനൂർ, അരീക്കോട്, കോഴിക്കോട്, മലമ്പുഴ, മാള, ചാലക്കുടി, ചാക്ക, ആറ്റിങ്ങൽ, ധനുവച്ചപുരം.


മെട്രിക് ട്രേഡുകൾ


ബേക്കർ ആൻഡ് കോൺഫെക്ഷനെർ, കംപ്യൂട്ടർ പ്രോഗ്രാമർ & ഓപ്പറേറ്റിങ്‌ അസിസ്റ്റന്റ്, ഡിടിപി ഓപ്പറേറ്റർ, ഡ്രാഫ്‌റ്റ്‌സ്‌മാൻ സിവിൽ, ഡ്രാഫ്‌റ്റ്‌സ്‌മാൻ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി, ഫിറ്റർ, ഫുഡ് & ബീവറേജ് സർവീസ് അസിസ്റ്റന്റ് , ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട്‌ ഓഫീസ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇന്റീരിയർ ഡിസൈൻ & ഡെക്കറേഷൻ, മെഷിനിസ്റ്റ്‌, മെക്കാനിക്, ടൂൾ ആൻഡ് ഡൈ മേക്കർ, സോളാർ ടെക്‌നീഷ്യൻ - ഇലക്ട്രിക്കൽ, സ്‌റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് - ഇംഗ്ലീഷ്, സർവേയർ തുടങ്ങിയവയാണ്‌ ട്രേഡുകൾ.


വിവരങ്ങൾക്ക്‌: https://itiadmissions.kerala.gov-in, https://det.kerala.gov.in



deshabhimani section

Related News

View More
0 comments
Sort by

Home