സംസ്‌കൃത സർവ്വകലാശാല; പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി

സംസ്കൃത സർവ്വകലാശാല
കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പിജി കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലേക്കും വിവിധ പ്രാദേശിക ക്യാമ്പസുകളിലേക്കുമുള്ള 2025-26 അദ്ധ്യയന വർഷത്തെ എംഎ, എംഎസ്‌സി., എംഎസ്ഡബ്ല്യു, എംഎഫ് എ, എംപിഇഎസ്, മൾട്ടിഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഏപ്രിൽ 27 വരെയാണ് നീട്ടിയത്.
അഡ്‌മിഷനെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.









0 comments