നീറ്റ് യുജി 2025 നാളെ

തിരുവനന്തപുരം: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -അണ്ടർ ഗ്രാജ്വേറ്റ് (NEET UG 2025) ഞായർ ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ നടക്കും. അഡ്മിറ്റ് കാർഡ് neet.nta.nic.in എന്ന വെബ്‌സൈറ്റിൽനിന്ന്ഡൗൺലോഡ് ചെയ്യണം. പരീക്ഷയ്ക്ക് 3 മണിക്കൂർമുമ്പ് കേന്ദ്രം തുറക്കും. പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്കുമുമ്പ് നിർബന്ധമായും അതത് കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. 1.15 മുതൽ പരീക്ഷാഹാളിൽ പ്രവേശിച്ച് സീറ്റിൽ ഇരിക്കാം.1.30 മുതൽ 1.45 വരെ അഡ്മിറ്റ് കാർഡ് പരിശോധന, നിർദേശങ്ങൾ നൽകൽ എന്നിവ നടക്കും. 1.45ന് ഇൻവിജിലേറ്റർ പരീക്ഷാ ബുക്ക്‌ലെറ്റ് വിതരണം ചെയ്യും. ബുക്ക്‌ലെറ്റിൽ അപാകതകളുണ്ടെങ്കിൽ മാറ്റി വാങ്ങണം. രണ്ടിന് പരീക്ഷ ആരംഭിക്കും.
പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച അഡ്‌മിറ്റ് കാർഡ്, അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ വേണ്ട പാസ്പോർട്ട് സൈസ് ഫോട്ടോ (അപേക്ഷയിൽ നൽകിയതിന്റെ കോപ്പി), ഒറിജിനൽ തിരിച്ചറിയൽ രേഖ (പാൻകാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട്, റേഷൻ കാർഡ്, പ്ലസ്‌ടു പരീക്ഷയുടെ ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ്, ഫോട്ടോയുള്ള ഏതെങ്കിലും വാലിഡായ സർക്കാർ ഐഡി എന്നിവയിലൊന്ന്), ഭിന്നശേഷിക്കാരാണെങ്കിൽ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് തുടങ്ങിയവ നിർബന്ധമായും കൈവശമുണ്ടാകണം. ഡ്രസ്‌കോഡുണ്ട്. അഡ്‌മിറ്റ് കാർഡിലെ നിർദേശങ്ങൾ പാലിക്കണം.









0 comments