നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ഫലവും അന്തിമ ഉത്തരസൂചികയും neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം.
കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടി. ആദ്യ നൂറ് റാങ്കുകളില്‍ മലയാളികള്‍ ഇടം നേടിയില്ല. മലയാളിയായ ദീപ്‌നിയ ഡിബി 109-ാം റാങ്ക് നേടി.
22.7 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 557 നഗരങ്ങളിലായി 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടത്തിയത്. മേയ് നാലിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്. അഡ്മിഷന്‍, കൗണ്‍സിലിംഗ് ഘട്ടങ്ങളില്‍ ആവശ്യമായി വരുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ അവരുടെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.










0 comments