കെഎസ്ആർടിസി സ്വിഫ്റ്റിൽ കരാർ നിയമനം; 600 ഡ്രൈവർ കം കണ്ടക്ടർ

ksrtc
വെബ് ഡെസ്ക്

Published on Jun 02, 2025, 12:40 PM | 1 min read

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. തുക താൽക്കാലിക സേവനകാലയളവിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലനിർത്തും. കെഎസ്ആർടിസിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഇവർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല. 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപ അധികസമയ അലവൻസ്‌ നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെൻ്റിവ് ബാറ്റയുംനൽകും.


യോഗ്യത : ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർവാഹന വകുപ്പിൽനിന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. അംഗീകൃത ബോർഡ്/സ്ഥാപന ത്തിൽനിന്ന് പത്താംക്ലാസ് വിജയം. 30ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തെ ഡ്രൈവിങ് പ്രവൃത്തി പരിചയം. വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം. തിരഞ്ഞെടുക്കപ്പെടുന്നവർ സ്വന്തം താമസസ്ഥലത്തുള്ള പൊലീസ് സ്റ്റേഷനിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ശാരീരികക്ഷമതയുണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽനിന്ന്‌ നേത്രരോഗവിദഗ്ധനിൽ നിന്ന്‌ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. മലയാളവ്യം ഇംഗ്ലീഷും എഴുതാനും വായിക്കാനുമറിയണം. സ്വിഫ്റ്റിൽ നിർബന്ധമായും രണ്ടുവർഷം (ഒരു വർഷം 240 ഡ്യൂട്ടിയിൽ കുറയാതെ) സേവനം അനുഷ്ഠിക്കണം. അല്ലെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കില്ല.


റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽനിന്ന് നിബന്ധനകൾക്ക് വിധേയമായി റൊട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും നിയമനം. കെഎസ്ആർടിസിയിൽ അഞ്ച് വർഷമോ അതിലധികമോ ജോലിചെയ്ത് പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവർക്ക് എഴുത്തുപരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുമുണ്ടാകും. റാങ്ക് ലിസ്റ്റിന്റെ കാലാവധി ലിസ്റ്റ് നിലവിൽ വന്നത് മുതൽ ഒരു വർഷത്തേക്കാണ്. പ്രായം: 24 മുതൽ 55 വരെ. അപേക്ഷ : വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം, വയസ്‌ എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം www.cmd.kerala. gov.in വഴി ഓൺലൈനായി സമർപ്പിക്കണം. ജൂൺ 10ന്‌ വൈകിട്ട്‌ 5 വരെ അപേക്ഷിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home