ഗുരുവായൂർ ദേവസ്വം ക്ലർക്ക് തസ്തിക; പരീക്ഷ ജൂലൈ 13ന്

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ക്ലർക്ക് (01/2025), തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ ജൂലൈ 13 ന് പകൽ 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.
40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിയ്ക്ക് ഏഴ്ദിവസം മുൻപ് ഇ-മെയിൽ മുഖാന്തിരമോ ( [email protected] ), കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കണം.
പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന എഴുതുവാൻ ബുദ്ധിമുട്ടുണ്ട് എന്ന് കാണിച്ചുള്ള സർട്ടിഫിക്കറ്റ് എന്നിവ സഹിതം സമർപ്പിക്കുന്ന അപേക്ഷ പരിഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in









0 comments