കേന്ദ്രീയ– നവോദയ വിദ്യാലയങ്ങളിൽ അധ്യാപക- അനധ്യാപക തസ്തികയിൽ അവസരം

കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS), നവോദയ വിദ്യാലയ സമിതി (NVS) എന്നിവിടങ്ങളിലെ 14,967 അധ്യാപക -അനധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷനാണ് (CBSE) നിയമന പ്രക്രിയ നടത്തുന്നത്. അധ്യാപക തസ്തികകൾ: പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (PGT), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ (PRT), ലൈബ്രേറിയൻ, മ്യൂസിക് ടീച്ചർ, ആർട്ട് ടീച്ചർ. അനധ്യാപക തസ്തികകൾ: അസിസ്റ്റന്റ് കമീഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (JSA), സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (SSA), അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (ASO).
യോഗ്യത: തസ്തികകൾക്ക് അനുസരിച്ച് വ്യത്യസ്തമാണ്. ബിഎഡ്, ബിരുദാനന്തര ബിരുദം, ലൈബ്രറി സയൻസിൽ ബിരുദം എന്നിവയാണ് പ്രധാനപ്പെട്ടവ. പ്രായപരിധിയും തസ്‌തികയ്‌ക്കനുസരിച്ച് വ്യത്യാസമുണ്ട്. സംവരണ വിഭാഗങ്ങൾക്ക് നിയമനുസൃത ഇളവുകൾ ലഭിക്കും.യോഗ്യത, പ്രായപരിധി, അപേക്ഷാഫീസ് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ kvsangathan.nic.in കാണുക.
കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (CBT) വഴിയായിരിക്കും തെരഞ്ഞെടുപ്പ്. ഉയർന്ന തസ്തികകൾക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിമുഖവും ചില തസ്തികകൾക്ക് സ്കിൽ ടെസ്റ്റും ഉണ്ടാകും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 4.









0 comments