'റിവോൾവർ റിങ്കോ' : ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'റിവോൾവർ റിങ്കോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.നടൻ ദുൽഖർ സൽമാൻ,ഉണ്ണി മുകുന്ദൻ,ബിഗ് ബോസ് വിന്നർ അനുമോൾ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
കുട്ടികളേയും കുടുംബങ്ങളേയും ആകർഷിക്കും വിധത്തിലാണ് ചിത്രത്തിൻ്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രധാന കഥാപാത്രമായ പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാൻ - (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു) ആദിശേഷ്,വിസാദ്,ആവണി (നടി അഞ്ജലി നായരുടെ മകൾ ) എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണിക്കൃഷ്ണൻ,ലാലു അലക്സ്, ബിനു തൃക്കാക്കര, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെ.പി.എ.സി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു.
കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു








0 comments