"മെറി ബോയ്സ്" മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം; ഷൂട്ടിംഗ് പുരോഗമിക്കുന്നു

മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ന്റെ ചിത്രീകരണം 25 ദിവസങ്ങൾ പിന്നിട്ടു.മുൻനിര താരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകർക്ക് നൽകിയിരുന്നത്. ഇതിൽ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് മാജിക് ഫ്രെയിംസ് 38-ാ മത്തെ ചിത്രമായ "മെറി ബോയ്സ് " ഒരുക്കുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളും പുതുമുഖങ്ങളാണ്.
ആതിര രാജീവ്, കീർത്തന പി എസ്, ശ്വേത വാര്യർ, പാർവതി അയ്യപ്പദാസ് എന്നീ പുതുമുഖങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം " ഓഫീസർ ഓൺ ഡ്യൂട്ടിയിലെ താരം ഐശ്വര്യയാണ് "മെറി ബോയ്സ് "ലെ നായിക മെറിയായെത്തുന്നത്. "One heart many hurts" ഇതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ബിന്ദു പണിക്കർ,ഐശ്വര്യ രാജ്,ജെയിംസ് ഏലിയ,സാഫ് ബോയ്,റോഷൻ (അഡാർ ലവ്),ഷോൺ ജോയ്,ആൻ ജമീല സലിം,അശ്വത്ത്, ഫ്രാങ്കോ ഫ്രാൻസിസ്,അശ്വിൻ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആർ. ഡി. എക്സ് പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസ് ആണ്.ഛായാഗ്രഹണം - ഫായിസ് സിദ്ദിഖ്.









0 comments