കേന്ദ്ര സർവീസിൽ 
40 അവസരം

job vacancies
വെബ് ഡെസ്ക്

Published on May 07, 2025, 05:36 PM | 1 min read

കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസി) വിജ്ഞാപനമായി. 40 ഒഴിവുണ്ട്.


ട്രെയിനിങ് ഓഫീസർ (വെൽഡർ) -9 (നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം). സീനിയർ വെറ്ററിനറി ഓഫീസർ: -16 (അന്തമാൻ ആൻഡ് നിക്കോബാർ അഡ്മിനിസ്ട്രേഷൻ). നാഷണൽ ടെസ്റ്റ് ഹൗസിൽ സയന്റിസ്റ്റ്- ബി (ഇലക്ട്രിക്കൽ)- 1, സയന്റിഫിക് ഓഫീസർ (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ)- 4, നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസർ (ഷുഗർ ടെക്നോളജി)-1, ലക്ചറർ (ഷുഗർ എൻജിനിയറിങ്)-1, പരിസ്ഥിതി മന്ത്രാലയത്തിൽ ടെക്നിക്കൽ ഓഫീസർ (ഫോറസ്ട്രി) -3, ഫോറൻസിക് സയൻസ് ലാബിൽ സയന്റിസ്റ്റ് -ബി (ബാലിസ്റ്റിക്സ്/ ബയോളജി/കെമിസ്ട്രി/ ഡോക്യുമെന്റ്സ്)- 5 എന്നിങ്ങനെയാണ് അവസരം.


വിശദവിവരങ്ങൾ www.upsc.gov.in ൽ ലഭിക്കും. www.upsconline. nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 15.



Tags
deshabhimani section

Related News

View More
0 comments
Sort by

Home