വ്യോമസേനയിൽ സിവിലിയൻസ്

ഇന്ത്യൻ എയർ ഫോഴ്‌സ് ഗ്രൂപ്പ് സിയിലെ 153 സിവിലിയൻ തസ്തികകളിൽ നിയമനം. എൽഡിസി 14, ഹിന്ദി ടൈപ്പിസ്റ്റ് 2, സ്റ്റോർ കീപ്പർ 16, കുക്ക് (OG)12, കാർപെന്റർ (SK) 03, പെയിന്റർ 03, മൾട്ടി ടാസ്കിങ് സ്റ്റാഫ് (എംടിഎസ്) 53, മെസ് സ്റ്റാഫ് 07, ഹൗസ് കീപ്പിങ് സ്റ്റാഫ് 31, ലോൺട്രിമാൻ 03, വൾക്കനൈസർ 01, സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (OG) 08. യോഗ്യത: ഡിപ്ലോമ, ഐടിഐ, പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് ജയം. പ്രായപരിധി : 18 –- 25. നിയമാനുസൃത ഇളവ് ലഭിക്കും. ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 08. കൂടുതൽ വിവരങ്ങൾ www.indianairforce.nic.inൽ ലഭിക്കും.









0 comments