ഐഎച്ച്ആർഡി: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : ഐഎച്ച്ആർഡി വിവിധ പരീ ക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡിഡിടിഒഎ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎൽഐഎസ്) എന്നീ കോഴ്‌സുകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 21 വരെ അതത് പരീക്ഷാകേന്ദ്രത്തിൽ പിഴ കൂടാതെയും 28 വരെ 200 രൂപ പിഴയോടെയും സമർപ്പിക്കാം. ജൂണിലെ സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ 21നു മുമ്പും 200 രൂപ പിഴയോടെ 28 വരെയും അതത് സ്ഥാപനമേധാവി മുഖേന സമർപ്പിക്കണം. വിവരങ്ങൾക്ക്: www.ihrd.ac.in








0 comments