സിയുഇടി യുജി 2025: അപേക്ഷ 22 വരെ

തിരുവനന്തപുരം: കേന്ദ്ര സർവ്വകലാശാലകളുൾപ്പെടെ വിവിധ സർവ്വകലാശാലകളിലെ ബിരുദ പ്രോഗ്രാമുകളുടെ പൊതു പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ്(സിയുഇടി യുജി 2025)ന് അപേക്ഷ ക്ഷണിച്ചു. മെയ് 8 മുതൽ ജൂൺ ഒന്ന് വരെയാണ് പരീക്ഷ.
മാർച്ച് 22 ന് രാത്രി 11:50 വരെ ഓൺലൈനിൽ പരീക്ഷയ്‌ക്കായി അപേക്ഷിക്കാം. പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ ജയിച്ചവർക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ഡൽഹി ജെഎൻയു, അലിഗഡ്, പോണ്ടിച്ചേരി , ഹൈദരാബാദ്, ഡൽഹി തുടങ്ങി നിരവധി സർവകാലാശകളിലെ പ്രവേശനം സിയുഇടി വഴിയാണ്. കാസർകോട് പെരിയ കേരള കേന്ദ്ര സർവകലാശാലയിൽ ബി എ ഇൻറർനാഷണൽ റിലേഷൻസ് പ്രോഗ്രാം പ്രവേശനവും ഇതുവഴി തശന്ന. നിരവധി സംസ്ഥാന, കൽപ്പിത, സ്വകാര്യ സർവകലാശാലകളും പ്രവേശനത്തിന് സിയുഇടി സ്കോർ പരിഗണിക്കുന്നുണ്ട്. വിവരങ്ങൾക്ക്: cuet.nta.nic.in









0 comments