സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സിബിഎസ്ഇ സിംഗിൾ ഗേൾ ചൈൽഡ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പഠനം ഉന്നതവിജയം കൈവരിച്ച ഒറ്റ പെണ്മക്കൾക്കാണ് ഉപരിപഠനത്തിനായി സ്കോളർഷിപ് നൽകുന്നത്. വിശദവിവരങ്ങൾ, യോഗ്യത, മാനദണ്ഡങ്ങൾ എന്നിവ www.cbse.gov.in എന്ന വെബ്സൈറ്റിലുണ്ട്. 2025 ഒക്ടോബർ 23 ന് മുൻപായി ഓൺലൈനായി സ്കോളർഷിപ്പിന് അപേക്ഷിക്കാം.
പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി നടത്തുന്ന സ്കോളർഷിപ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 70% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടുകയും 11, 12 ക്ലാസുകളിൽ പഠനം തുടരുകയും ചെയ്യുന്നവർക്കാണ് നൽകുന്നത്.









0 comments