ബിരുദധാരികൾക്ക് അവസരം

ബാങ്കുകളിൽ നിരവധി അവസരങ്ങൾ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2964 സർക്കിൾ ഓഫീസർ

bank
വെബ് ഡെസ്ക്

Published on May 18, 2025, 03:57 PM | 1 min read

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 2964 സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചു. ഏതെങ്കിലും ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രായപരിധി: 21 –- 30 വയസ്‌. സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവർക്ക് നിയമാനുസൃത ഇളവ്‌ ലഭിക്കും.


അപേക്ഷാ ഫീസ്: 750 രൂപ. എസ്‌സി/ എസ്ടി/ പിഡബ്ല്യുബിഡി വിഭാഗത്തിന്‌ ഫീസില്ല. അവസാന തിയതി : മെയ്‌ 29-. ഐബിപിഎസ്‌ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. വിവരങ്ങൾക്ക്‌ www.sbi.co.in കാണുക.


ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌ 400 ലോക്കൽ ബാങ്ക്‌ ഓഫീസർ


ഇന്ത്യൻ ഓവർസീസ് ബാങ്ക് 400 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നു. ഇന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇന്ത്യൻ ഓവർസീസ് ബാങ്ക് വെബ്‌സൈറ്റായ www.iob.in വഴി ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: ഇന്ത്യാ ഗവൺമെന്റ്‌ അംഗീകരിച്ച സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. പ്രായം: 20 –- 30 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാഫീസ്: 850 രൂപ. എസ്‌സി/ എസ്ടി/ പിഡബ്ല്യുബിഡി (ഇന്റമേഷൻ ചാർജുകൾ മാത്രം): 175 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 31.


കനറാ ബാങ്ക്‌ ഡിപിആർഎം ട്രെയിനി

കനറാ ബാങ്കിന്റെ സബ്‌സിഡിയറി കമ്പനിയായ കനറാ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ്‌ ഡിപിആർഎം - ട്രെയിനി (സെയിൽസ്) തസ്‌തികകളിൽ റിക്രൂട്ട്‌മെന്റ്‌ നടത്തുന്നു. ബിരുദധാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി മെയ്‌ 31 വരെ അപേക്ഷിക്കാം. ബ്രോക്കിങ്‌ മേഖലയിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.canmoney.in കാണുക.




deshabhimani section

Related News

View More
0 comments
Sort by

Home