വിവിധ ബാങ്കുകളിൽ അവസരം
ബാങ്ക് ഓഫ് ബറോഡ: 500 ഓഫീസ് അസിസ്റ്റന്റ്

ബാങ്ക് ഓഫ് ബറോഡ 500 ഓഫീസ് അസിസ്റ്റന്റ്/പ്യൂൺ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. മേയ് 23- വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് (എസ്എസ് സി/ മെട്രിക്കുലേഷൻ) ജയം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒഴിവുകളിലേക്ക് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും സംസാരിക്കാനും കഴിയണം). പ്രായം: 18 –- 26 വയസ്. അപേക്ഷാഫീസ്: 600 രൂപ. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, എക്സ്എസ്, ഡിസ്‌എക്സ്എസ് & വനിതകൾ: 100 രൂപ. www.ibpsonline.ibps.in/bobapr25/ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.bankofbaroda.inൽ ലഭിക്കും.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: സ്പെഷ്യലിസ്റ്റ് ഓഫീസർ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് ഓഫീസർ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്) 250, അസിസ്റ്റന്റ് മാനേജർ (ഐടി) 250 എന്നിങ്ങനെ 500 ഒഴിവുണ്ട്. യോഗ്യത: ബിടെക്/ബിഇ, സിഎ, സിഎസ്, ഐസിഡബ്ല്യുഎ, എംഎസ്‌സി, എംഇ/എംടെക്, എംബിഎ/പിജിഡിഎം, എംസിഎ, പിജിഡിബിഎം. പ്രായം: 22 –-30 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി: 177 രൂപ. മേയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ibpsonline.ibps.in/ubisoapr25/reg_start.php?msg=Registration_will_start_soon ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് www.unionbankofindia.co.in/en/home കാണുക.
ബിഒബി ക്യാപിറ്റൽ മാർക്കറ്റ്സ്: 70 ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ
BOB ക്യാപിറ്റൽ മാർക്കറ്റ്സ് (BOBCAPS) 70 ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ തസ്തികകളിലെ നിയമനത്തിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യത: ബിരുദം/12-ാം ക്ലാസ് ജയം, ഡീമാറ്റ് & ട്രേഡിങ് അക്കൗണ്ട് തുറക്കൽ, ബ്രോക്കിങ് പ്രോഡക്റ്റുകൾ വിൽക്കൽ എന്നിവ ഉൾപ്പെടെ ഫിനാൻഷ്യൽ സർവീസസ് സെയിൽസ് പ്രോഡക്ടിൽ 6 മാസത്തെ പരിചയം. അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 31-. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bobcaps.in കാണുക.









0 comments