ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2500 ലോക്കൽ ബാങ്ക്‌ ഓഫീസർ

bank of baroda
വെബ് ഡെസ്ക്

Published on Jul 07, 2025, 09:32 AM | 1 min read

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർമാരാകാൻ അവസരം. രാജ്യത്തൊട്ടൊകെയായി 2500 ഒഴിവുണ്ട്‌. കേരളത്തിൽ 50. ലോക്കൽ ബാങ്ക് ഓഫീസർ (എൽബിഒ) ( ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ -I –-JMG/SI) തസ്‌തികയിലായിരിക്കും നിയമനം. ഒരു സംസ്ഥാനത്ത്‌ മാത്രമേ അപേക്ഷിക്കാനാകൂ. അവിടത്തെ പ്രാദേശികഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണം. 12 വർഷം തികയുകയോ പ്രമോഷൻ ലഭിക്കുകയോ ചെയ്യുന്നതുവരെ തൽസ്ഥാനത്ത്‌ തുടരണം.


യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം, ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിലോ റീജണൽ റൂറൽ ബാങ്കിലോ ഓഫീസറായി കുറഞ്ഞത് ഒരു വർഷത്തെ പരിചയം (എൻ‌ബി‌എഫ്‌സി, സഹകരണ ബാങ്ക്‌, പേയ്‌മെന്റ് ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്ക്‌ അല്ലെങ്കിൽ ഫിൻ‌ടെക് കമ്പനികൾ എന്നിവയിലെ പരിചയം പരിഗണിക്കില്ല). അപേക്ഷകർ 680ഓ അതിൽക്കൂടുതൽ സിബിൽ സ്‌കോർ ഉണ്ടായിരിക്കണം. മൂന്നുവർഷത്തെ സർവീസ്‌ ബോണ്ട്‌ ഉണ്ടായിരിക്കും.


പ്രായം: 2025 ജൂലൈ 1 ന് 21 –30 വയസ്‌ (സംവരണ വിഭാഗത്തിന്‌ നിയമാനുസൃത ഇളവുകളുണ്ട്‌). ഓൺലൈൻ ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (എൽപിടി), സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌. ഒരുവർഷം പ്രൊബേഷൻ കാലയളവായിരിക്കും. ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ്‌: 850 രൂപ. എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, വിമുക്തഭടൻ, സ്‌ത്രീകൾ എന്നിവർക്ക്‌ 175 രൂപ. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bankofbaroda.in കാണുക.



deshabhimani section

Related News

View More
0 comments
Sort by

Home