മുംബെെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ 105 ജൂനിയർ 
റിസർച്ച് ഫെലോ

job
വെബ് ഡെസ്ക്

Published on May 07, 2025, 05:29 PM | 1 min read

കേന്ദ്ര ആണവോർജ മന്ത്രാലയത്തിനുകീഴിൽ മുംബൈയിലുള്ള ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ (ബിഎആർസി) ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 105 ഒഴിവ്‌. ഫെലോഷിപ്പ് കാലാവധി അഞ്ചുവർഷമാണ്. യോഗ്യത: ഫിസിക്സ്/ കെമിസ്ട്രി/ലൈഫ് സയൻസസ് വിഷയങ്ങളിലുള്ള എംഎസ്‌സി/ഇന്റഗ്രേറ്റഡ് എംഎസ്‌സി/നാലുവർഷത്തെ ബാച്ചിലർ ഓഫ്‌ സയൻസ്‌ കോഴ്സ്‌. തിരഞ്ഞെടുക്കപ്പെടുന്നവർ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്‌ഡിക്ക് രജിസ്റ്റർചെയ്യണം. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ഫിസിക്സ്/കെമിസ്ട്രി/ ലൈഫ് സയൻസസിലുള്ള ഗേറ്റ് സ്കോർ, യുജിസി- –- സിഎസ്ഐആർ- നെറ്റ് ഫെലോഷിപ്പ്, ജെഇഎസ്‌ടി സ്കോർ, ഐസിഎംആർ- –- ജെആർഎഫ് ടെസ്റ്റ്, ഐസിഎആർ- –- ജെആർഎഫ് ടെസ്റ്റ്, ഡിബിറ്റി- –- ജെആർബി ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് എന്നിവയിൽ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യുക. പ്രായം: 2025 ആഗസ്‌ത്‌ ഒന്നിന് 28 വയസ്‌. നിയമാനുസൃത ഇളവ് ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.recruit.barc.gov.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 19.



Tags
deshabhimani section

Related News

View More
0 comments
Sort by

Home