അസാപ് കേരള മെഡിക്കൽ സെക്രട്ടറി, മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

asap
വെബ് ഡെസ്ക്

Published on Sep 10, 2025, 11:53 AM | 1 min read

തിരുവനന്തപുരം: അസാപ് കേരള മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ സെക്രട്ടറി കോഴ്‌സ്, തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പരിശീലനം ആരംഭിക്കുന്നു. കോഴ്സിന്റെ കാലാവധി ഒരു വർഷമായിരിക്കും. യോഗ്യത: ബിരുദം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് 6 മാസത്തെ പെയ്ഡ് ഇന്റേൺഷിപ്പും നൽകുന്നതാണ്. അപേക്ഷിക്കേണ്ട ലിങ്ക് bit.ly/asapcms. അവസാന തീയതി സെപ്തംബർ 15.


ഓൺലൈൻ ആയി നടത്തുന്ന മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിംഗ് കോഴ്‌സ് സെപ്റ്റംബർ 29 ന് ആരംഭിക്കുന്നു. യോഗ്യത: ലൈഫ് സയൻസിൽ ബിരുദം. അപേക്ഷിക്കേണ്ട ലിങ്ക് bit.ly/asapmcmb. കൂടുതൽ വിവരങ്ങൾക്ക്: 9495999741 എന്ന നമ്പറിൽ ബന്ധപ്പെടാം.





deshabhimani section

Related News

View More
0 comments
Sort by

Home